Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാറ്റമില്ല, ഇന്നും നിരാശപ്പെടുത്തി വാലറ്റം! 2018ന് ശേഷം ലോകത്തിലെ തന്നെ ഏറ്റവും മോശം പ്രകടനം ഇന്ത്യൻ വാലറ്റത്തിന്റേത്

മാറ്റമില്ല, ഇന്നും  നിരാശപ്പെടുത്തി വാലറ്റം! 2018ന് ശേഷം ലോകത്തിലെ തന്നെ ഏറ്റവും മോശം പ്രകടനം ഇന്ത്യൻ വാലറ്റത്തിന്റേത്
, ബുധന്‍, 23 ജൂണ്‍ 2021 (20:16 IST)
ടെസ്റ്റ് ക്രിക്കറ്റിൽ ലോകത്തിലെ തന്നെ രണ്ടാമത്തെ ടീമാണെങ്കിലും മുൻനിര ബാറ്റ്സ്മാന്മാരുടെയും ബൗളർമാരുടെയും കരുത്തിലാണ് ഇന്ത്യ വിജയങ്ങൾ നേടിയിട്ടുള്ളത്. ഇന്ത്യയുടെ മധ്യനിര പരാജയപ്പെട്ടാൽ തുടർന്നെത്തുന്ന വാലറ്റം മറ്റേത് ടീമിനേക്കാൾ മോശമാണെന്നാണ് 2018 മുതലിങ്ങോട്ടുള്ള കണക്കുകൾ പറയുന്നത്.
 
2018 മുതൽ ഇന്ത്യയുടെ ഒമ്പത് മുതല്‍ 11 വരെയുള്ള ബാറ്റ്‌സ്മാന്‍മാരുടെ
ബാറ്റിങ് ശരാശരി ഒരു ടെസ്റ്റില്‍ 21 റണ്‍സ് മാത്രമാണ്. ലോക ക്രിക്കറ്റില്‍ ഇത്രയും മോശം റെക്കോര്‍ഡ് മറ്റൊരു ടീമിനുമില്ല. ന്യൂസിലൻഡിനെതിരെ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലും വളരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇന്ത്യൻ വാലറ്റത്തിൽ നിന്നും ഉണ്ടായിരിക്കുന്നത്.
 
ആദ്യ ഇന്നിങ്സിൽ തീർത്തും പരാജയപ്പെട്ട ഇന്ത്യൻ വാലറ്റം രണ്ടാം ഇന്നിങ്സിൽ ആകെ 8 റൺസ് മാത്രമാണ് നേടിയത്. ഒമ്പതാം നമ്പറില്‍ ഇറങ്ങിയ ഇഷാന്ത് ശര്‍മ നാലു റണ്‍സെടുത്തു പുറത്തായിരുന്നു. പത്താമനായ ജസ്പ്രീത് ബുംറയ്ക്കു അക്കൗണ്ട് തുറക്കാന്‍ പോലുമായില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സതാംപ്ടണില്‍ തോല്‍വി മണത്ത് ഇന്ത്യ; ഇനി അത്ഭുതങ്ങള്‍ സംഭവിക്കണം