Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയ്ക്ക് തിരിച്ചുവരണമെങ്കില്‍ രാഹുലിന്റെ ഫോം നിര്‍ണായകം, ബെര്‍മിങ്ഹാമിലും പന്ത് തിളങ്ങും: സഞ്ജയ് മഞ്ജരേക്കര്‍

KL Rahul century, India vs England,Rishab Pant, Test match,കെ എൽ രാഹുൽ,ഇന്ത്യ- ഇംഗ്ലണ്ട്,ക്രിക്കറ്റ് മലയാളം

അഭിറാം മനോഹർ

, തിങ്കള്‍, 30 ജൂണ്‍ 2025 (19:19 IST)
ആദ്യ ക്രിക്കറ്റ് ടെസ്റ്റിലെ തോല്‍വിക്ക് ശേഷം ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനൊരുങ്ങി ഇന്ത്യ. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ 1-0ന് മുന്നിലാണ് ഇംഗ്ലണ്ട്. സ്റ്റാര്‍ പേസറായ ജസ്പ്രീത് ബുമ്ര രണ്ടാം മത്സരത്തില്‍  കളിക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് ആദ്യം വന്നിരുന്നതെങ്കിലും താരം പരിശീലനത്തില്‍ സജീവമായിരുന്നു. അതിനാല്‍ താരം അടുത്ത മത്സരത്തില്‍ കളിക്കാന്‍ സാധ്യതയേറെയാണ്.
 
ഇപ്പോഴിതാ ഇന്ത്യയുടെ രണ്ടാം ടെസ്റ്റില്‍ നിര്‍ണായകമാവുക കെ എല്‍ രാഹുലിന്റെ പ്രകടനമാവുമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. രാഹുല്‍ കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടിയിരുന്നു. പരമ്പരയിലുടനീളം രാഹുല്‍ ഫോം നിലനിര്‍ത്തുക എന്നത് ഇന്ത്യന്‍ ടീമിന് നിര്‍ണായകമാണ്. ഇന്ത്യന്‍ ക്രിക്കറ്റിന് അദ്ദേഹത്തെ വളരെയധികം ആവശ്യമുണ്ട്. ഒറ്റ ടെസ്റ്റില്‍ മികവ് പുലര്‍ത്തിയത് കൊണ്ടുമാത്രം രാഹുലിന് മുന്നോട്ട് പോകാന്‍ കഴിയില്ല. മഞ്ജരേക്കര്‍ പറഞ്ഞു.
 
 ബെര്‍മിങ്ഹാം ടെസ്റ്റിലും പന്ത് ഫോം നിലനിര്‍ത്തുമെന്നാണ് കരുതുന്നത്. ടെസ്റ്റ് ക്രിക്കറ്റ് ആസ്വദിച്ച് ബാറ്റ് ചെയ്യുന്നയാളാണ് പന്ത്. ആദ്യ ഇന്നിങ്ങ്‌സില്‍ സെഞ്ചുറി നേടിയ ശേഷം രണ്ടാം ഇന്നിങ്ങ്‌സിലും സെഞ്ചുറി നേടാനുള്ള കഴിവ് പന്തിനുണ്ട്. അതൊരു അസാധാരണ കളിക്കാരന്റെ മുഖമുദ്രയാണ് മഞ്ജരേക്കര്‍ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs England 2nd Test: ബൗളര്‍മാരെ കൊണ്ട് ബാറ്റെടുപ്പിച്ച് സിതാന്‍ഷു, വേഗം ഔട്ടായി വരാമെന്ന് കരുതേണ്ട; 'കഠിന' പരിശീലനം