Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയിലെത്തുന്നതിന് മുമ്പെ ഓസ്‌ട്രേലിയന്‍ ടീമിന് തിരിച്ചടി; കോഹ്‌ലിക്ക് ആശ്വസിക്കാം!

ന്യൂസിലന്‍ഡിലെത്തുന്നതിന് മുമ്പെ ഓസീസ് ടീമിന് വമ്പന്‍ തിരിച്ചടി

ഇന്ത്യയിലെത്തുന്നതിന് മുമ്പെ ഓസ്‌ട്രേലിയന്‍ ടീമിന് തിരിച്ചടി; കോഹ്‌ലിക്ക് ആശ്വസിക്കാം!
മെ​ൽ​ബ​ണ്‍ , വെള്ളി, 27 ജനുവരി 2017 (14:25 IST)
ന്യൂസിലന്‍ഡ് പര്യടനത്തിന് മുമ്പെ ഓസ്‌ട്രേലിയന്‍ ടീമിന് തിരിച്ചടി. ക​ണ​ങ്കാ​ലി​നേ​റ്റ പരുക്ക് മൂലം നായകന്‍ സ്‌റ്റീവ് സ്‌മിത്ത് കളിക്കാത്തതാണ് കങ്കാരുക്കള്‍ക്ക് തിരിച്ചടിയായത്.

പരുക്ക് നിസാരമല്ലെന്നും ഏഴ് ദിവസമെങ്കിലും മതിയായ ചികിത്സയും വിശ്രമവും ആവശ്യമാണെന്ന് ഡോക്‍ടര്‍മാര്‍ സ്‌മിത്തിനോട് വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ഒരാഴ്‌ചയോളം താരം ടീമില്‍ നിന്ന് മാറി നില്‍ക്കുമെന്ന് വ്യക്തമായി.

30ന് ആരംഭിക്കുന്ന പരമ്പരയില്‍ ആരെ നായകനാക്കുമെന്ന ആശയക്കുഴപ്പത്തിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. വി​ശ്ര​മ​ത്തി​നാ​യി ഉ​പ​നാ​യ​ക​ൻ ഡേ​വി​ഡ് വാ​ർ​ണ​റെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാത്തതും അവരെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

അടുത്തമാസമാണ് ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനം. ടെസ്‌റ്റില്‍ ഒന്നാം റാങ്കില്‍ തുടരുന്ന ഇന്ത്യന്‍ ടീമിനെ പരാജയപ്പെടുത്തി റാങ്ക് മെച്ചപ്പെടുത്തേണ്ടത് ഓസ്‌ട്രേലിയ്‌ക്ക് അത്യാവശ്യമാണ്. ഇതിന്റെ ഭാഗമായിട്ടാണ് വാര്‍ണര്‍ക്ക് ന്യൂസിലന്‍ഡ് പര്യടനത്തില്‍ വിശ്രമം അനുവദിച്ചിരിക്കുന്നത്. വാര്‍ണറാകും ടീമിന്റെ ആയുധമെന്ന് സ്‌മിത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: അവിശ്വസനീയമായ ജയത്തോടെ റോജര്‍ ഫെഡറര്‍ ഫൈനലില്‍