Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെന്നൈയുടെ ‘ചങ്ക്’ മടങ്ങിയെത്തുന്നു; മഞ്ഞക്കുപ്പായത്തിലേക്കുള്ള ധോണിയുടെ തിരിച്ചുവരവ് സാധ്യമായത് ഇങ്ങനെ

മഞ്ഞക്കുപ്പായത്തിലേക്കുള്ള ധോണിയുടെ തിരിച്ചുവരവ് സാധ്യമായത് ഇങ്ങനെ

IPL 2018
മുംബൈ , ബുധന്‍, 6 ഡിസം‌ബര്‍ 2017 (16:16 IST)
കാത്തിരിപ്പിന് വിരാമമിട്ട് ചെന്നൈ ആരാധകരുടെ ഇഷ്‌ടതാരം മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി വീണ്ടും ചെന്നൈ സൂപ്പർ കിംഗ്സിലേക്ക്.

ഐപിഎൽ ഫ്രാഞ്ചൈസികൾക്കുള്ള നിയമം ബിസിസിഐ പരിഷ്കരിച്ചതോടെയാണ് ചെന്നൈ ടീമിലേക്കുള്ള ധോണിയുടെ മടക്കം ഉറപ്പായത്. ഇതോടെ കഴിഞ്ഞ രണ്ടു സീസണുകളില്‍ പൂനെ സൂപ്പർ ജയന്‍റ്സിന്റെ കുപ്പായമണിഞ്ഞ ധോണിയുടെ തിരിച്ചുവരവ് ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ചെന്നൈ ആരാധകര്‍.

കോഴ വിവാദത്തില്‍ അകപ്പെട്ട രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിംഗ്സ് ടീമുകള്‍ക്ക് ഇത്തവണ മുതല്‍ ഐപില്‍എല്ലിലേക്ക് മടങ്ങിയെത്തുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

ഇരു ടീമുകളും തിരിച്ചെത്തുമ്പോള്‍ ഫ്രാഞ്ചൈസികൾക്ക് അഞ്ച് താരങ്ങളെ വീതം നിനിർത്താന്‍ ബിസിസിഐ അനുമതി നൽകി. ഇതുപ്രകാരം രണ്ടു വിദേശ താരങ്ങളെയും മൂന്ന് ഇന്ത്യന്‍ താരങ്ങളെയും നിലനിര്‍ത്താന്‍ ടീമുകള്‍ക്ക് സാധിക്കും. ഇതോടെയാണ് ചെന്നൈ ടീമിലേക്കുള്ള ധോണിയുടെ മടക്കം ഉറപ്പായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

31ലെ ബ്ലാസ്റ്റേഴ്സ് – ബംഗളൂരു മത്സരം മാറ്റിവയ്ക്കണമെന്ന് പൊലീസ്