Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐപിഎല്ലിൽ ഇന്ന് രോഹിത്തും കോലിയും നേർക്കുനേർ മുംബൈയ്ക്ക് ആശങ്കയായി ബൗളിംഗ് ഡിപ്പാർട്ട്മെൻ്റ്

ഐപിഎല്ലിൽ ഇന്ന് രോഹിത്തും കോലിയും നേർക്കുനേർ മുംബൈയ്ക്ക് ആശങ്കയായി ബൗളിംഗ് ഡിപ്പാർട്ട്മെൻ്റ്
, ഞായര്‍, 2 ഏപ്രില്‍ 2023 (10:53 IST)
ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ വിരാട് കോലിയുടെ ആർസിബിയും രോഹിത് ശർമ്മയുടെ മുംബൈ ഇന്ത്യൻസും ഇന്ന് ഏറ്റുമുട്ടും. കഴിഞ്ഞ സീസണിലെ തിരിച്ചടി മറക്കുന്നതിനായി വൻ വിജയത്തോടെ സീസൺ ആരംഭിക്കാനായിരിക്കും മുംബൈ ലക്ഷ്യമിടുന്നത്. അതേസമയം ഈ വർഷം തന്നെ കപ്പ് സ്വന്തമാക്കുക എന്നതാണ് ആർസിബിയുടെ ലക്ഷ്യം.
 
കഴിഞ്ഞ സീസണിൽ വെറും നാല് മത്സരങ്ങളിൽ മാത്രമാണ് മുംബൈ വിജയിച്ചത്. സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയുടെ അസ്സാന്നിധ്യത്തിൽ മുംബൈ ബൗളിംഗിൻ്റെ ചുമലത മുഴുവൻ ആർച്ചറുടെ തോളിലാകും. പരിക്ക് മാറി സജീവക്രിക്കറ്റിൽ തിരിച്ചെത്തിയെങ്കിലും ഇതുവരെ വമ്പൻ പ്രകടനങ്ങൾ തിരിച്ചുവരവിൽ നടത്താൻ ആർച്ചർക്കായിട്ടില്ല. ആർച്ചർക്കൊപ്പം ജേസൺ ബെഹ്റെൻഡോർഫിനെ കൂടി മുംബൈ പരിഗണിച്ചേക്കും. വമ്പനടിക്കാരായ ഡെവാൾഡ് ബ്രെവിസ്,ട്രിസ്റ്റൺ സ്റ്റബ്സ് എന്നിവർ ഇമ്പാക്ട് പ്ലെയർ ആകാനായിരിക്കും സാധ്യതയധികവും. ബാറ്റിംഗിൽ രോഹിത് ശർമ,ഇഷാൻ കിഷൻ,സൂര്യകുമാർ യാദവ്,തിലക് വർമ എന്നിവരടങ്ങിയ നിര ശക്തമാണ്. കാമറൂൺ ഗ്രീനും ഓൾറൗണ്ടറായി തിളങ്ങുമെന്നാണ് പ്രതീക്ഷ.
 
മറുവശത്ത് ഫോമിലേക്കുയർന്ന വിരാട് കോലിക്കൊപ്പം നായകൻ ഗ്ലെൻ മാക്സ്വെൽ,ഫിൻ അലൻ,ദിനേശ് കാർത്തിക് എന്നിവരുടെ സാന്നിധ്യം ആർസിബിക്ക് കരുത്തുപകരും. ബൗളിംഗിൽ മുഹമ്മദ് സിറാജ് അവസരത്തിനൊത്തുയർന്നാൽ ആർസിബി അപകടകാരികളാകും. ടീമിനൊപ്പം വൈകി ചേർന്ന മിച്ച ബ്രേസ്വൽ മികച്ച ഫോമിലാണ് എന്നതും ആർസിബിക്ക് അനുകൂല ഘടകമാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

IPL 2023 LSG vs DC Match Dream 11: ഡ്രീം ഇലവനില്‍ കോടികള്‍ നേടാം, ലഖ്‌നൗ vs ഡല്‍ഹി മത്സരത്തിലേക്ക് ഈ ടീമിനെ തിരഞ്ഞെടുക്കൂ