Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐപിഎല്‍ ചരിത്രത്തില്‍ ആദ്യം ! ലേലം നിയന്ത്രിക്കുന്നത് വനിത, മല്ലിക സാഗര്‍ ആരെന്നോ?

IPL 2024 Auctioner Women Mallika Sagar
, ചൊവ്വ, 19 ഡിസം‌ബര്‍ 2023 (13:51 IST)
ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി താരലേലം നിയന്ത്രിച്ച് വനിത ഓക്ഷണര്‍. പ്രൊ കബഡി ലീഗ്, വിമന്‍ പ്രീമിയര്‍ ലീഗ് തുടങ്ങിയ ടൂര്‍ണമെന്റുകളുടെ താരലേലം നിയന്ത്രിച്ച മുംബൈ സ്വദേശിനി മല്ലിക സാഗറാണ് ഇന്നത്തെ ഐപിഎല്‍ താരലേലം നിയന്ത്രിക്കുന്നത്. ദുബായിലെ കൊക്ക കോളാ ഏരീനയിലാണ് ലേലം നടക്കുന്നത്. സ്റ്റാര്‍ സ്പോര്‍ട്സിലും ജിയോ സിനിമാസിലും താരലേലം തത്സമയം കാണാം.
 
ഹിസ്റ്ററി ഓഫ് ആര്‍ട്ടില്‍ അമേരിക്കയില്‍ നിന്ന് ബിരുദം നേടിയ മല്ലിക സാഗറിന് മുംബൈയില്‍ സ്വന്തമായി ഓക്ഷന്‍ ഹൗസുണ്ട്. 48 വയസ്സുകാരിയായ മല്ലിക വളരെ പ്രസരിപ്പോടെയാണ് മണിക്കൂറുകളോളം ഓക്ഷന്‍ ടേബിളില്‍ നില്‍ക്കാറുള്ളത്. 
 
വിന്‍ഡീസ് ക്രിക്കറ്റര്‍ റോവ്മന്‍ പവലില്‍ നിന്നാണ് ഇത്തവണ താരലേലം ആരംഭിച്ചിരിക്കുന്നത്. ഒരു കോടി അടിസ്ഥാന വിലയില്‍ താരലേലത്തിലേക്ക് എത്തിയ പവലിനെ ഏഴ് കോടി 40 ലക്ഷത്തിനു രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

IPL 2024 Auction Live Updates: ഐപിഎല്‍ താരലേലം ആരംഭിച്ചു, പവലിനെ വെച്ച് രാജസ്ഥാന് പണി കൊടുത്ത് കൊല്‍ക്കത്ത !