ഈ മാസം 19ന് നടക്കുന്ന ഐപിഎല്‍ മിനി ലേലത്തിനുള്ള അന്തിമ പട്ടികയില്‍ 333 താരങ്ങള്‍. 1166 താരങ്ങളില്‍ നിന്നാണ് പട്ടിക 333 ആയി ചുരുക്കിയത്. ഇതില്‍ നിന്നും 77 താരങ്ങളെയാകും ടീമുകള്‍ക്ക് വിളിച്ചെടുക്കാന്‍ സാധിക്കുക. ഇതില്‍ 214 ഇന്ത്യന്‍ താരങ്ങള്‍,119 വിദേശതാരങ്ങള്‍,2 അസോസിയേറ്റഡ് താരങ്ങള്‍ എന്നിങ്ങനെയാണ് പട്ടിക. ഇതില്‍ 215 പേര്‍ അണ്‍ കേപ്പ്ഡ് താരങ്ങളാണ്.
പത്ത് ടീമുകള്‍ ആകെ 262.95 കോടി രൂപയാണ് ചിലവിടുന്നത്. 38.15 കോടി കയ്യിലുള്ള ഗുജറാത്തിന്റെ പോക്കറ്റിലാണ് ഏറ്റവും കൂടുതല്‍ തുകയുള്ളത്. ഏറ്റവും കുറവ് തുക കയ്യിലുള്ളത് ലഖ്‌നൗവിനാണ്. 13.15 കോടി രൂപയാണ് ലഖ്‌നൗവിന് ലേലത്തില്‍ ചിലവിടാനാകുക. 23 താരങ്ങളാണ് ലേലത്തില്‍ അടിസ്ഥാനതുകയായി 2 കോടി കണക്കാക്കിയിട്ടുള്ളത്. ഒന്നരകോടി ടാഗില്‍ 13 താരങ്ങളും 75 ലക്ഷം അടിസ്ഥാനവിലയാക്കി 11 താരങ്ങളും പട്ടികയിലുണ്ട്.