Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐപിഎൽ സംപ്രേക്ഷണം: റിലയൻസും സോണിയും ആമസോണും രംഗത്ത്, ലേലത്തുക 45,000 കോടിവരെ

ഐപിഎൽ സംപ്രേക്ഷണം: റിലയൻസും സോണിയും ആമസോണും രംഗത്ത്, ലേലത്തുക 45,000 കോടിവരെ
, വ്യാഴം, 3 ഫെബ്രുവരി 2022 (15:00 IST)
ഐപിഎൽ മത്സരങ്ങളുടെ ടെലിവിഷൻ,ഡിജിറ്റൽ സംപ്രേക്ഷണാവകാശ വിൽപ്പനയിലൂടെ 45,000 കോടി രൂപയുടെ വരുമാനം പ്രതീക്ഷിച്ച് ബിസിസിഐ. 
 
സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക്, ഡിസ്‌നി സ്റ്റാര്‍ നെറ്റ്‌വര്‍ക്ക്, റിലയന്‍സ് വയാകോം 18, ആമസോണ്‍ തുടങ്ങിയ ആഗോള ‌ഭീമന്മാരാണ് ഐപിഎല്ലിന്റെ സംപ്രേക്ഷണാവകാശത്തിനായി രംഗത്തുള്ളത്.2023 മുതല്‍ 2027 വരെയുള്ള ഐപിഎല്‍ സീസണുകളുടെ സംപ്രേഷണാവകാശമാണ് ബിസിസിഐ വില്‍ക്കാനൊരുങ്ങുന്നത്. മാർച്ച് മാസത്തിലെ അവസാന ആഴ്‌ചയിലാകും ഇതിന്റെ ഇ‌‌ലേലം നടക്കുക.
 
2018-2022 സീസണുകളിലേക്കുള്ള സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യ വാങ്ങിയപ്പോഴുള്ള തുകയായ 16,347 കോടി രൂപയുടെ മൂന്നിരട്ടി തുകയോളം ഇത്തവണ ബിസിസിഐ‌യ്ക്ക് ലഭിക്കുമെന്നാണ് വിവരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐപിഎൽ താരലേലത്തിൽ വമ്പൻ വില സ്വന്തമാക്കുക വെറ്ററൻ താരം: വമ്പൻ പ്രവചനവുമായി ബ്രാഡ് ഹോഗ്