Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫൈനല്‍ മുന്‍‌കൂട്ടി തീരുമാനിച്ചുറപ്പിച്ചത് ?; ഐപിഎല്ലില്‍ വീണ്ടും കോഴ വിവാദം - വീഡിയോ പുറത്ത്

ഫൈനല്‍ മുന്‍‌കൂട്ടി തീരുമാനിച്ചുറപ്പിച്ചത് ?; ഐപിഎല്ലില്‍ വീണ്ടും കോഴ വിവാദം - വീഡിയോ പുറത്ത്

ഫൈനല്‍ മുന്‍‌കൂട്ടി തീരുമാനിച്ചുറപ്പിച്ചത് ?; ഐപിഎല്ലില്‍ വീണ്ടും കോഴ വിവാദം - വീഡിയോ പുറത്ത്
ന്യൂഡല്‍ഹി , വെള്ളി, 25 മെയ് 2018 (14:10 IST)
ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റ് എതിരാളി ആരാണെന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ മഞ്ഞപ്പടയ്‌ക്കെതിരെ കളിക്കുന്ന ടീം ആരാണെന്ന് പ്രവചിച്ച് ഹോട്ട്‌സ്‌റ്റാര്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - സണ്‍റൈസേഴ്‌സ് ഹൈദരബാദ് എന്നീ ടീമുകള്‍ തമ്മിലുള്ള രണ്ടാം പ്ലേ ഓഫ് ഇന്ന് നടക്കാനിരിക്കെയാണ് മത്സരത്തില്‍ കൊല്‍ക്കത്ത ജയിക്കുമെന്ന് വ്യക്തമാക്കുന്ന വീഡിയോ ഹോട്ട്‌സ്‌റ്റാര്‍ പുറത്തുവിട്ടത്.

ഐപിഎല്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ ലൈവ് പ്ലാറ്റ്‌ഫോമായ ഹോട്ട്‌സ്റ്റാര്‍ പുറത്തുവിട്ട വീഡിയോ വൈറലായതോടെ ഫൈനല്‍ മുന്‍കൂട്ടി ഉറപ്പിച്ചതാണെന്നാണ് ആരാധകര്‍ വാദിക്കുന്നത്.

ഐപിഎല്ലില്‍ ധോണി നയിക്കുന്ന ചെന്നൈയ്‌ക്കും കൊല്‍ക്കത്തയ്‌ക്കുമാണ് ഏറ്റവും കൂടുതല്‍ ആരാധകരുള്ളത്. ഹൈദരബാദിന് ആരാധകര്‍ കുറവും. ഈ സാഹചര്യത്തില്‍ ഫൈനലിന് കൂടുതല്‍ പ്രേഷകരെ ലഭിക്കാനാണ് ഫൈനലില്‍ ആര് കളിക്കുമെന്ന് ഇപ്പോഴെ പ്രവചിച്ചതെന്നാണ് ആരാധകരുടെ ആരോപണം.

എന്നാല്‍, ഒരു ആരാധകന്‍ ചെന്നൈയും  ഹൈദരാബാദും തമ്മിലുള്ള ഫൈനല്‍ മത്സരത്തിന്റെ പ്രമോ പുറത്തുവിട്ടതോടെയാണ് ആരാധകര്‍ തണുത്തത്. ഇന്ന് വൈകിട്ടാണ് കൊല്‍ക്കത്ത - ഹൈദരബാദ് പോരാട്ടം.


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിരമിക്കൽ തീരുമാനനത്തിൽ ആരാധകരുടെ പ്രതികരണം തന്നെ ഞെട്ടിച്ചു; ഡിവില്ലേഴ്സ്