Select Your Language

Notifications

webdunia
webdunia
webdunia
webdunia

താരങ്ങളിലാരെയും നിലനിർത്താതെ ഐപിഎൽ ടീം, മുഴുവൻ പണവും ലേലത്തിൽ ചിലവാക്കും!

താരങ്ങളിലാരെയും നിലനിർത്താതെ ഐപിഎൽ ടീം, മുഴുവൻ പണവും ലേലത്തിൽ ചിലവാക്കും!
, ഞായര്‍, 28 നവം‌ബര്‍ 2021 (09:01 IST)
ഐപിഎല്ലിൽ നിലവിലുള്ള കളിക്കാരെയാരെയും നിലനിർത്താതെ പഞ്ചാബ്. വരുന്ന റിപ്പോർട്ടുകൾ പ്രകാരം 90 കോടി രൂപയും ഐപിഎൽ മെഗാതാരലേലത്തിൽ ചിലവിടാനാണ് പഞ്ചാബിന്റെ തീരുമാനം.
 
മെഗാ ലേലത്തിന് മുന്‍പ് ടീമില്‍ നിലനിര്‍ത്തുന്ന നാല് താരങ്ങളുടെ പട്ടിക സമര്‍പ്പിക്കേണ്ട അവസാന തിയതി നവംബര്‍ 30 ആണ്. എല്ലാ കളിക്കാരെയും റിലീസ് ചെയ്യാന്‍ പഞ്ചാബ് കിംഗ്‌സ് ആലോചിക്കുന്നതായാണ് വിവരം. ഐപിഎല്ലിന്റെ ആദ്യ സീസൺ മുതൽ വമ്പൻ താരനിരയെയാണ് അണിനിരക്കുന്നതെങ്കിലും ഇതുവരെ ഐപിഎൽ കിരീടം സ്വന്തമാക്കാൻ പഞ്ചാബിനായിട്ടില്ല. കിംഗ്‌സ് ഇലവന്‍ പഞ്ചാബ് എന്ന് അറിയപ്പെട്ടിരുന്ന കാലത്ത് ഒരു തവണ റണ്ണറപ്പ് ആയതാണ് ഏറ്റവും മികച്ച പ്രകടനം. കഴിഞ്ഞ ഐപിഎല്‍ പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്തേക്ക് പഞ്ചാബ് കിംഗ്‌സ് പിന്തള്ളപ്പെട്ടിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒന്നും കാണാന്‍ പറ്റുന്നില്ലെന്ന് അംപയര്‍; നിതിന്‍ മേനോനോട് കുപിതനായി അശ്വിന്‍ (വീഡിയോ)