Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഞ്ജു സാംസൺ രാജസ്ഥാനിൽ തുടരും, ടീം നിലനിർത്താൻ സാധ്യതയുള്ള മറ്റ് താരങ്ങൾ ഇവർ

സഞ്ജു സാംസൺ രാജസ്ഥാനിൽ തുടരും, ടീം നിലനിർത്താൻ സാധ്യതയുള്ള മറ്റ് താരങ്ങൾ ഇവർ
, വെള്ളി, 26 നവം‌ബര്‍ 2021 (19:11 IST)
മലയാളി താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൽ തുടരും. 14 കോടി രൂപ വാർഷിക പ്രതിഫലത്തിലാകും സഞ്ജു രാജസ്ഥാനിൽ തുടരുക.2018ലെ താരലേലത്തില്‍ എട്ട് കോടി രൂപയ്ക്കാണ് സഞ്ജുവിനെ രാജസ്ഥാന്‍ സ്വന്തമാക്കിയത്. 
 
കഴിഞ്ഞ സീസണിൽ രാജസ്ഥാന് വേണ്ടി മികച്ച പ്രകടനം കാഴ്‌ച്ച വെച്ച സഞ്ജു പുതിയ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് ചേക്കേ‌റുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ സഞ്ജു രാജസ്ഥാന്‍ റോയല്‍സിനെ അണ്‍ഫോളോ ചെയ്തതും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ  പിന്തുടരാന്‍ തുടങ്ങിയതും അഭ്യൂഹങ്ങള്‍ക്ക് കാരണമായി. ഞ്ജുവിന് പുറമേ ജോസ് ബട്‌ലര്‍, ജോഫ്രാ ആര്‍ച്ചര്‍, ലിയാം ലിവിംഗ്സ്റ്റണ്‍, യശസ്വി ജെയ്‌സ്വാള്‍ എന്നിവരില്‍ മൂന്ന് പേരെ കൂടി രാജസ്ഥാന്‍ നിലനിര്‍ത്തും
 
ഇക്കാര്യത്തിൽ ഞായറാഴ്‌ച്ചക്കകം തീരുമാനം വ്യക്തമാക്കുമെന്ന് രാജസ്ഥാൻ വൃത്തങൾ അറിയിച്ചു. എം എസ് ധോണി, റുതുരാജ് ഗെയ്ക്വാദ്, രവീന്ദ്ര ജഡേജ എന്നിവരെയാകും ചെന്നൈ നിലനിർത്തുക. മൊയിൻ അലി സാം കറൻ എന്നിവരിൽ ഒരാളെയും ചെന്നൈ നിലനിർത്തിയേക്കും.
 
അതേസമയം  ക്യാപ്റ്റന്‍ റിഷഭ് പന്ത്, സ്പിന്നര്‍ അക്സര്‍ പട്ടേല്‍, ഓപ്പണിംഗ് ബാറ്റ്സ്മാന്‍ പൃഥ്വി ഷോ, ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്റിച്ച് നോര്‍ക്യ എന്നിവരെ ഡൽഹി ക്യാപ്പിറ്റൽസ് നിലനിർത്തുമെന്ന് ഉറപ്പായി.മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പേസര്‍ ജസ്പ്രീത് ബുമ്ര, കീറണ്‍ പൊള്ളാര്‍ഡ് എന്നിവരെ നിലനിര്‍ത്തും. സുനില്‍ നരെയ്ന്‍, ആന്ദ്രേ റസല്‍ എന്നിവരെ കൊല്‍ക്കത്ത നിലനിര്‍ത്തുമെന്നാണ് സൂചന. രുണ്‍ ചക്രവര്‍ത്തി, ശുഭ്മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍ എന്നിവരില്‍  രണ്ട് പേര്‍ക്കും സാധ്യതയുണ്ട്. 
 
വിരാട് കോലി, ഗ്ലെന്‍ മാക്സ്വെല്‍, യൂസ്വേന്ദ്ര ചാഹല്‍ എന്നിവരെ ആര്‍സിബിയും നിലനിര്‍ത്തും. സണ്‍റൈസേഴ്സ് ഹൈദരാബാദ് റാഷിദ് ഖാനെയും കെയ്‌ൻ വില്യംസൺ ജോണി ബെയർസ്റ്റോയേയും ടീമിൽ നിലനിർത്താനാണ് സാധ്യത.  രവി ബിഷ്ണോയ്, മായങ്ക് അഗര്‍വാള്‍ എന്നിവരെയാണ് പഞ്ചാബ് നിലനിർത്തുക. കെഎൽ രാഹുൽ പുതിയ ടീമായ ലഖ്നൗവിന്റെ നായകനാകും എന്നുള്ള താണ് മറ്റൊരു വിവരം. ഡേവിഡ് വാര്‍ണറുമായി ടീം ചര്‍ച്ച നടത്തുമെന്ന് സൂചനയുണ്ട്. ഈ മാസം 30നാണ് താരങ്ങളുടെ പട്ടിക ബിസിസിഐക്ക് നല്‍കേണ്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്രീസിലുറച്ച് ലാഥം-യംഗ് സഖ്യം, കാൺപൂർ ടെസ്റ്റിൽ മറുപടി ബാറ്റിങിനിറങ്ങിയ കിവികൾക്ക് മികച്ച തുടക്കം