Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐപിഎല്ലിൽ മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളു, ആർസി‌ബി ആരാധകർക്ക് വിരാട് കോലിയുടെ ഉറപ്പ്

ഐപിഎല്ലിൽ മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളു, ആർസി‌ബി ആരാധകർക്ക് വിരാട് കോലിയുടെ ഉറപ്പ്
, ബുധന്‍, 1 ഡിസം‌ബര്‍ 2021 (15:52 IST)
ഐപിഎൽ പുതിയ സീസണിൽ ഓരോ ടീമുകൾക്കും നിലനിർത്താൻ സാധിക്കുന്ന താരങ്ങളുടെ പട്ടിക ഇന്നലെയാണ് ഐപിഎൽ ഫ്രാഞ്ചൈസികൾ പുറത്ത് വിട്ടത്. പല താരങ്ങളെയും ടീമുകൾ കൈവിട്ടത് അത്ഭുതപ്പെടുത്തിയെങ്കിലും ഏവരും പ്രതീക്ഷിച്ച തീരുമാനം മാത്രമാണ് ആർസി‌ബിയുടെ കാര്യത്തിൽ സംഭവിച്ചത്.
 
സൂപ്പർ താരം വിരാട് കോലി,മുഹമ്മദ് സിറാജ്,ഗ്ലെൻ മാക്‌സ്‌വെൽ എന്നിവരെയാണ് ആർസി‌ബി ടീമിൽ നിലനിർത്തിയത്. ഇതിന് പിന്നാലെ വരാനിരിക്കുന്ന ഐപിഎൽ ടൂർണമെന്റുകളിൽ ടീം മികച്ച പ്രകടനം കാഴ്‌ച്ചവെയ്ക്കുമെന്ന് ഇന്ത്യൻ സൂപ്പർ താരം വിരാട് കോലി ആർസി‌ബി ആരാധകർക്ക് ഉറപ്പ് നൽകി. നായകപദവിയുടെ സമ്മർദ്ദമൊഴിയുന്നതോടെ കൂടുതൽ സ്വാതന്ത്രമായി കളിക്കുന്ന കോലിയെ കളിക്കളത്തിൽ കാണാമെന്നാണ് ആരാധകരും പ്രതീ‌ക്ഷിക്കുന്നത്.
 
കോലി, ഗ്ലെൻ മാക്‌സ്‌വെൽ എന്നീ താരങ്ങൾക്ക് സമ്മർദ്ദം നൽകാൻ ആഗ്രഹിക്കാത്ത ടീം മാനേജ്‌മെന്റ് വരുന്ന സീസണിൽ ടീം നായകനായി ഒരു താരത്തെ മെഗാലേലത്തിൽ കണ്ടെത്താനാണ് സാധ്യത. ഓസീസ് താരങ്ങളായ ആരോൺ ഫിഞ്ച്,ഡേവിഡ് വാർണർ മുൻ സൗത്താഫ്രിക്കൻ താരം ഡുപ്ലെസിസ്  തുടങ്ങിയ പരിചയസമ്പന്നരെയാകുമോ അതോ യുവതാരങ്ങളിൽ ആരെങ്കിലുമാകുമോ ബാംഗ്ലൂർ നായകനാകുക എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്തുകൊണ്ട് ബെൻസ്റ്റോക്സിനെയും ആർച്ചറെയും നിലനിർത്തിയില്ല: രാജസ്ഥാൻ മറുപടി ഇങ്ങനെ