Webdunia - Bharat's app for daily news and videos

Install App

ഐപിഎല്ലിനായി ഈ വർഷം കാത്തിരിക്കേണ്ട: തുറന്നടിച്ച് ഷമി

Webdunia
വെള്ളി, 8 മെയ് 2020 (15:25 IST)
കൊറോണവൈറസ് വ്യാപനം മൂലം അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ച ഐപിഎൽ മത്സരങ്ങൾ ഈ വർഷം നടക്കുമെന്ന് കരുതുന്നില്ലെന്ന് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി.
 
ഈ വർഷം എന്തായാലും ഐപിഎൽ മത്സരങ്ങൾ നടക്കുമെന്ന് തോന്നുന്നില്ല.ഓസ്ട്രേലിയയിൽ ഒക്‌ടോബർ നവംബർ മാസത്തിൽ നടക്കേണ്ട ലോകകപ്പ് മത്സരങ്ങൾ തന്നെ മാറ്റിവെക്കാൻ സാധ്യതയേറെയാണ്.ഇനിയെല്ലാ മത്സരങ്ങളും പുനര്‍ ക്രമീകരിക്കേണ്ടിവരും. അതുകൊണ്ടു തന്നെ ഐപിഎല്‍ പുനര്‍ ക്രമീകരിച്ച് ഈ വര്‍ഷം നടക്കുമെന്ന് കരുതുന്നില്ല- ഷമി പറഞ്ഞു.
 
ലോക്ക്ഡൗൺ നേരത്തെ അവസാനിക്കുകയാണെങ്കിൽ വര്‍ഷാവസാനത്തില്‍ ഐപിഎല്‍ നടക്കാന്‍ നേരിയ സാധ്യതയുണ്ട്. നിലവിലെ സാഹചര്യത്തിൽ കാത്തിരിക്കുക എന്നതല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്നും ഷമി പറഞ്ഞു.
 
മാർച്ച് 29ന് നടക്കാനിരുന്ന ഐപിഎൽ മത്സരങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഏപ്രിൽ 15ലേക്കായിരുന്നു ആദ്യം നീട്ടിവെച്ചത്. തുടർന്നും രാജ്യത്ത് ലോക്ക്ഡൗൺ നീണ്ടതോടെ മത്സരങ്ങൾ അനിശ്ചിതകാലത്തേക്ക് ബിസിസിഐ മാറ്റിവെക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഔട്ട് വിധിക്കാന്‍ എന്തിനാണിത്ര തിരക്ക്?, അത് കൃത്യമായും നോട്ടൗട്ട്, കെ എല്‍ രാഹുലിന്റെ പുറത്താകലിനെതിരെ ക്രിക്കറ്റ് ലോകം

Virat Kohli: വരവ് രാജകീയം, അഞ്ച് റണ്‍സെടുത്ത് മടക്കം; വീണ്ടും നിരാശപ്പെടുത്തി കോലി

Why India leave out Ravichandran Ashwin and Ravindra Jadeja: അശ്വിനും ജഡേജയും പെര്‍ത്തില്‍ കളിക്കാത്തത് ഇക്കാരണത്താല്‍ !

India vs Australia, 1st Test: 'മാനം കാക്കാന്‍ ആരുമില്ലേ' പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടം

സഞ്ജുവിനെ ഓപ്പണറാക്കണമെന്ന് അന്നെ ഞാൻ പറഞ്ഞതാണ്, രാജസ്ഥാൻ അത് കേട്ടില്ല, അവരതിന് അനുഭവിച്ചു: അമ്പാട്ടി റായുഡു

അടുത്ത ലേഖനം
Show comments