Publish Date: Fri, 08 May 2020 (13:42 IST)
Updated Date: Fri, 08 May 2020 (13:44 IST)
അട്ടപ്പാടിയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. ഷോളയാര്‍ വരഗംപാടി സ്വദേശി കാര്‍ത്തിക്(25) ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രില്‍ 29നാണ് കാര്‍ത്തിക് കോയമ്പത്തൂരില്‍ നിന്നും വനത്തിലൂടെ നടന്ന് അട്ടപ്പാടിയിലെത്തിയത്. പിന്നീട് യുവാവിനെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രണ്ടുദിവസം മുന്‍പ് കാര്‍ത്തിക്കിനെ കോട്ടത്തറ ആശുപത്രിയില്‍ മാറ്റിയിരുന്നു. എന്നാല്‍ ആരോഗ്യനില കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ശ്രമിക്കവെയാണ് മരണം സംഭവിച്ചത്. യുവാവിന് വൃക്കരോഗവും മഞ്ഞപ്പിത്തവും ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.