ഇന്ത്യയില്‍ കൊവിഡ് വ്യാപിച്ചു തുടങ്ങിയ മാര്‍ച്ചു മുതല്‍ വരുന്ന ഡിസംബര്‍ വരെയുള്ള ഒന്‍പത് മാസത്തിനിടയ്ക്ക് രണ്ടുകോടി കുട്ടികള്‍ ജനിക്കുമെന്ന് യുനിസെഫ്. യുഎന്‍ പോപ്പുലേഷന്‍ ഡിവിഷന്റെ കഴിഞ്ഞ വര്‍ഷത്തെ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് യുനിസെഫിന്റെ കണക്കുകൂട്ടല്‍.
ഇന്ത്യക്ക് പിന്നില്‍ ചൈനയില്‍ ഒരുകോടി മുപ്പത് ലക്ഷവും നൈജീരിയയില്‍ 64 ലക്ഷവും പാക്കിസ്ഥാനില്‍ 50 ലക്ഷവും യുഎസില്‍ 33 ലക്ഷവും കുട്ടികള്‍ ജനിക്കുമെന്നും യുനിസെഫ് പറയുന്നു.
ഇത്തരത്തില്‍ ലോകത്താകമാനം 11 കോടിയിലധികം കുട്ടികള്‍ ജനിക്കും. മാതൃദിനമായ മെയ് 10ന് മുന്നോടിയായാണ് യുനിസെഫ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.