Select Your Language

Notifications

webdunia
webdunia
webdunia
webdunia

IPL Play Off Scenario: ഓരോ ടീമിനും പ്ലേ ഓഫില്‍ കയറാന്‍ വേണ്ടത് എന്തെല്ലാം? ഏറ്റവും കഠിനം സഞ്ജുവിന്റെ രാജസ്ഥാന് !

നിലവിലെ സാഹചര്യത്തില്‍ ഓരോ ടീമിനും പ്ലേ ഓഫില്‍ കയറാന്‍ വേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം

IPL Play Off Scenario for each team explainer
, ചൊവ്വ, 16 മെയ് 2023 (08:53 IST)
IPL Play Off Scenario: പ്ലേ ഓഫിലേക്ക് അടുക്കും തോറും ഐപിഎല്‍ 2023 സീസണ്‍ അത്യന്തം നാടകീയമാകുകയാണ്. നിലവില്‍ ഒരു ടീം മാത്രമാണ് പ്ലേ ഓഫില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുന്നത് രണ്ട് ടീമുകളും. മറ്റ് ഏഴ് ടീമുകളും അവസാന നാലിലെത്താന്‍ ജീവന്‍മരണ പോരാട്ടം നടത്തുകയാണ്. കളികളെല്ലാം ഇനി കാല്‍ക്കുലേറ്ററിലാണ്. അതായത് നെറ്റ് റണ്‍റേറ്റ് നോക്കിയായിരിക്കും പല ടീമുകളും പ്ലേ ഓഫില്‍ സ്ഥാനം ഉറപ്പിക്കുക. നിലവിലെ സാഹചര്യത്തില്‍ ഓരോ ടീമിനും പ്ലേ ഓഫില്‍ കയറാന്‍ വേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം. 
 
ഡല്‍ഹി ക്യാപിറ്റല്‍സ് 
 
ഐപിഎല്‍ പ്ലേ ഓഫ് കാണാതെ പുറത്തായ ആദ്യ ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. 12 കളികളില്‍ നിന്ന് നാല് ജയം മാത്രമാണ് ഡല്‍ഹിക്കുള്ളത്. നെറ്റ് റണ്‍റേറ്റ് -0.686 ആണ്. പോയിന്റ് ടേബിളില്‍ ഏറ്റവും അവസാനം കിടക്കുന്ന ഡല്‍ഹിക്ക് ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ജയിച്ചാലും പ്ലേ ഓഫ് കാണാന്‍ പറ്റില്ല. 
 
സണ്‍റൈസേഴ്‌സ് ഹൈദരബാദ് 
 
നിര്‍ണായക മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റതോടെ സണ്‍റൈസേഴ്‌സ് ഹൈദരബാദിന്റെ പ്ലേ ഓഫ് പ്രതീക്ഷകളും അസ്തമിച്ചു. 12 കളികളില്‍ നിന്ന് നാല് ജയത്തോടെ പോയിന്റ് ടേബിളില്‍ ഒന്‍പതാം സ്ഥാനത്താണ് ഹൈദരബാദ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ജയിച്ചാലും ഹൈദരബാദിന് രക്ഷയില്ല. 
 
പഞ്ചാബ് കിങ്‌സ് 
 
12 കളികളില്‍ ആറ് ജയവും ആറ് തോല്‍വിയുമായി 12 പോയിന്റുള്ള പഞ്ചാബ് ഇപ്പോള്‍ എട്ടാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങള്‍ കൂടി ശേഷിക്കുന്നതിനാല്‍ നാലാം സ്ഥാനത്ത് എത്താനുള്ള നേരിയ സാധ്യത പോലും ഇപ്പോഴും ഉണ്ട്. നെറ്റ് റണ്‍റേറ്റ് -0.268 ആണ്. ഡല്‍ഹി ക്യാപിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ക്കെതിരെയാണ് പഞ്ചാബിന്റെ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍. ഈ രണ്ടിലും മികച്ച മാര്‍ജിനില്‍ ജയിച്ചാല്‍ പഞ്ചാബിന് പ്ലേ ഓഫില്‍ എത്താന്‍ സാധിക്കും. 
 
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 
 
13 കളികളില്‍ നിന്ന് ആറ് ജയത്തോടെ 12 പോയിന്റുമായി ഏഴാം സ്ഥാനത്താണ് കൊല്‍ക്കത്ത. ഒരു മത്സരം മാത്രമാണ് കൊല്‍ക്കത്തയ്ക്ക് ശേഷിക്കുന്നത്. നെറ്റ് റണ്‍റേറ്റ് -0.256 ആണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് കൊല്‍ക്കത്തയുടെ ശേഷിക്കുന്ന മത്സരം. ഈ കളിയില്‍ ജയിച്ചതുകൊണ്ട് മാത്രം കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫില്‍ എത്താന്‍ സാധിക്കില്ല. മുംബൈ ലഖ്‌നൗവിനെയും ഡല്‍ഹി പഞ്ചാബിനെയും ഹൈദരബാദ് ബാംഗ്ലൂരിനെയും പഞ്ചാബ് രാജസ്ഥാനെയും ഗുജറാത്ത് ബാംഗ്ലൂരിനെയും തോല്‍പ്പിക്കണം. അങ്ങനെ വന്നാല്‍ കൊല്‍ക്കത്തയ്ക്കും പഞ്ചാബിനും 14 പോയിന്റ് ആകുകയും പിന്നീട് നെറ്റ് റണ്‍റേറ്റ് കൂടുതല്‍ ഉള്ള ടീം നാലാം സ്ഥാനത്ത് പ്ലേ ഓഫിലേക്ക് കയറുകയും ചെയ്യും. അതായത് കൊല്‍ക്കത്തയ്ക്ക് മറ്റ് ടീമുകളുടെ ജയപരാജയങ്ങളെ നന്നായി ആശ്രയിക്കേണ്ടിവരുമെന്ന് അര്‍ത്ഥം. 
 
രാജസ്ഥാന്‍ റോയല്‍സ് 
 
13 കളികളില്‍ നിന്ന് ആറ് ജയത്തോടെ 12 പോയിന്റുള്ള രാജസ്ഥാന്‍ 0.14 നെറ്റ് റണ്‍റേറ്റില്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. കൊല്‍ക്കത്തയെ പോലെ മറ്റ് ടീമുകളുടെ ജയപരാജയങ്ങളെ ആശ്രയിച്ചായിരിക്കും രാജസ്ഥാനും പ്ലേ ഓഫില്‍ കയറാന്‍ സാധിക്കുക. ശേഷിക്കുന്ന മത്സരത്തില്‍ പഞ്ചാബിനെതിരെ രാജസ്ഥാന്‍ നിര്‍ബന്ധമായും ജയിക്കുകയും മുംബൈ ലഖ്‌നൗവിനെയും ഡല്‍ഹി പഞ്ചാബിനെയും ഗുജറാത്ത് ആര്‍സിബിയെയും തോല്‍പ്പിക്കുകയും വേണം. എങ്കില്‍ മാത്രമേ രാജസ്ഥാന് നേരിയ പ്രതീക്ഷയുള്ളൂ. 
 
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 
 
12 കളികളില്‍ നിന്ന് ആറ് ജയത്തോടെ 12 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബാംഗ്ലൂര്‍. നെറ്റ് റണ്‍റേറ്റ് 0.166 ആണ്. സണ്‍റൈസേഴ്‌സ് ഹൈദരബാദ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവര്‍ക്കെതിരെയാണ് ആര്‍സിബിയുടെ ശേഷിക്കുന്ന മത്സരങ്ങള്‍. ഇതില്‍ രണ്ടിലും ജയിച്ചാല്‍ ഇവര്‍ക്ക് പ്ലേ ഓഫില്‍ കയറാം. 
 
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 
 
12 കളികളില്‍ നിന്ന് 13 പോയിന്റുള്ള ലഖ്‌നൗ നാലാം സ്ഥാനത്താണ് ഇപ്പോള്‍. ശേഷിക്കുന്ന രണ്ട് കളികളില്‍ ജയിച്ചാല്‍ തന്നെ ലഖ്‌നൗ പ്ലേ ഓഫില്‍ കയറും. ഒരു കളിയില്‍ ജയിച്ചാല്‍ പോലും ലഖ്‌നൗവിന് പ്രതീക്ഷകള്‍ ഉണ്ട്. 
 
മുംബൈ ഇന്ത്യന്‍സ് 
 
12 കളികളില്‍ ഏഴ് ജയത്തോടെ 14 പോയിന്റുള്ള മുംബൈ മൂന്നാം സ്ഥാനത്താണ്. രണ്ട് കളികള്‍ ശേഷിക്കുന്നതിനാല്‍ ഒരു ജയത്തിന് പോലും മുംബൈയെ പ്ലേ ഓഫില്‍ എത്തിക്കാന്‍ സാധിക്കും. രണ്ടിലും ജയിച്ചാല്‍ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്യാം. 
 
ചെന്നൈ സൂപ്പര്‍ കിങ്‌സ് 
 
13 കളികളില്‍ നിന്ന് ഏഴ് ജയത്തോടെ 15 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ചെന്നൈ. ശേഷിക്കുന്ന ഒരു കളി ജയിച്ചാല്‍ ചെന്നൈ പ്ലേ ഓഫില്‍ എത്തും. 
 
ഗുജറാത്ത് ടൈറ്റന്‍സ് 
 
13 കളികളില്‍ നിന്ന് ഒന്‍പത് ജയത്തോടെ 18 പോയിന്റുമായി ഗുജറാത്ത് പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞു.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

IPL 2023 Play Off: ഐപിഎല്‍ പ്ലേ ഓഫ് കാണാതെ പുറത്തായ ടീമുകള്‍ ഇതൊക്കെ