IPL Play Off: ഐപിഎല്‍ പ്ലേ ഓഫില്‍ എത്തിയ നാല് ടീമുകള്‍ ഏതൊക്കെ?
ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും
Publish Date: Mon, 22 May 2023 (08:04 IST)
Updated Date: Mon, 22 May 2023 (08:05 IST)
IPL Play Off: ഐപിഎല്‍ പ്ലേ ഓഫ് ലൈനപ്പായി. ഗുജറാത്ത് ടൈറ്റന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് പ്ലേ ഓഫില്‍ എത്തിയത്. 14 കളികളില്‍ നിന്ന് 10 ജയത്തോടെ 20 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായാണ് ഗുജറാത്ത് പ്ലേ ഓഫില്‍ എത്തിയത്. രണ്ടും മൂന്നും സ്ഥാനത്തുള്ള ചെന്നൈയ്ക്കും ലഖ്‌നൗവിനും 17 പോയിന്റാണ്. നാലാം സ്ഥാനത്തുള്ള മുംബൈയ്ക്ക് 16 പോയിന്റാണ്.
ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. ലഖ്‌നൗവും മുംബൈയും തമ്മിലാണ് എലിമിനേറ്റര്‍ മത്സരം. ഈ കളിയില്‍ ജയിക്കുന്നവരും ഒന്നാം ക്വാളിഫയറില്‍ തോറ്റവരും തമ്മില്‍ രണ്ടാം ക്വാളിഫയര്‍ നടക്കും. ഒന്നാം ക്വാളിഫയറിലേയും രണ്ടാം ക്വാളിഫയറിലേയും ടീമുകള്‍ ഫൈനലില്‍ ഏറ്റുമുട്ടും.