Webdunia - Bharat's app for daily news and videos

Install App

മുംബൈ ആരാധകർ നിരാശയിൽ

ഐ പി എൽ; മുംബൈയെ എറിഞ്ഞു വീഴ്ത്തി രാജസ്ഥാൻ

Webdunia
തിങ്കള്‍, 14 മെയ് 2018 (09:24 IST)
ഐ പി എല്ലിലെ പതിനൊന്നാം എഡിഷനിൽ മുംബൈയ്ക്ക് നിരാശ. രാജസ്ഥാൻ റോയൽ‌സുമായി കളിച്ച കളിയിൽ പരാജയം ഏറ്റു വാങ്ങേണ്ടി വന്നതോടെ മുംബൈ ഇന്ത്യൻസിന്റെ പ്ലേ ഓഫ് സാധ്യതകൾ തുലാസിലായിരിക്കുകയാണ്. 
 
ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ സ്വന്തം തട്ടകത്തിൽ നിന്നും തോല്‍വി ഏറ്റുവാങ്ങിയത്. ഇംഗ്ലീഷ് താരം ജോസ് ബട്ട്‌ലറിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് മുംബൈക്ക് തിരിച്ചടിയായത്. ടോസ് നേടിയ രാജസ്ഥാൻ മുംബൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
 
മുംബൈ ഉയർത്തിയ 169 റണ്‍സ് എന്ന വിജയലക്ഷ്യം രണ്ട് ഓവര്‍ ശേഷിക്കെ രാജസ്ഥാന്‍ അടിച്ചെടുത്തു. സൂര്യകുമാര്‍ യാദവും എവിന്‍ ലൂയിസും ഓപ്പണിങ് കൂട്ടുകെട്ടില്‍ മികച്ച തുടക്കമാണ് മുംബൈയ്ക്ക് നൽകിയത്. പക്ഷേ, സ്കോർ ബോർഡിൽ കാര്യമായ ചലനം ഉണ്ടാക്കാൻ മുംബൈയ്ക്കായില്ല. 
 
53 ബോളില്‍ നിന്നും 93 റണ്‍സെടുത്ത ജോസ് ബട്ട്‌ലറാണ് രാജസ്ഥാന്‍ റോയല്‍സിന്റെ വിജയശില്‍പ്പി. രാജസ്ഥാന്റെ മറ്റൊരു ഹീറോ വിന്‍ഡീസ് താരമായ ജോഫ്ര ആര്‍ച്ചറാണ്. നാലോവറില്‍ വെറും 16 റണ്‍സ് വഴങ്ങി രണ്ടുവിക്കറ്റാണ് ആര്‍ച്ചര്‍ വീഴ്ത്തിയത്.    
 
രാജസ്ഥാനുമായി തോറ്റതോടെ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ തുലാസിലായി. 12 മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി പട്ടികയില്‍ ആറാം സ്ഥാനത്താണ് മുംബൈ. അതേസമയം, രാജസ്ഥാന്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Kolkata Knight Riders vs Punjab Kings: ബെയര്‍സ്‌റ്റോ കൊടുങ്കാറ്റില്‍ കൊല്‍ക്കത്ത 'എയറില്‍'; പഞ്ചാബിന് ചരിത്ര ജയം

ദേവ്ദത്തിനെ കൊടുത്ത് ആവേശിനെ വാങ്ങി, രാജസ്ഥാൻ റോയൽസിനടിച്ചത് രണ്ട് ലോട്ടറി

അണ്ണന്‍ അല്ലാതെ വേറാര്, ടി20 ലോകകപ്പിന്റെ അംബാസഡറായി യുവരാജിനെ പ്രഖ്യാപിച്ച് ഐസിസി

T20 Worldcup: കോലിയും വേണ്ട, ഹാര്‍ദ്ദിക്കും വേണ്ട: ലോകകപ്പിനായുള്ള തന്റെ ഇലവന്‍ പ്രഖ്യാപിച്ച് സഞ്ജയ് മഞ്ജരേക്കര്‍

14 കളികളിലും ഓപ്പണർമാർക്ക് തിളങ്ങാനാകില്ലല്ലോ, ഹൈദരാബാദിന്റെ തോല്‍വിയില്‍ ഡാനിയേല്‍ വെറ്റോറി

അടുത്ത ലേഖനം
Show comments