Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐസിസി സമ്മതം മൂളി, കൂടുതൽ മാറ്റങ്ങൾ, ഐപിഎൽ ഇനി വേറെ ലെവൽ

ഐസിസി സമ്മതം മൂളി, കൂടുതൽ മാറ്റങ്ങൾ, ഐപിഎൽ ഇനി വേറെ ലെവൽ
, തിങ്കള്‍, 18 ജൂലൈ 2022 (15:46 IST)
ദീർഘിപ്പിച്ച ഐപിഎൽ വിൻഡോയ്ക്ക് ഐസിസി സമ്മതം മൂളി. ഐപിഎല്ലിനായി രണ്ടര മാസത്തെ വിൻഡോയ്ക്കാണ് ഐസിസിയുടെ അനുമതി. ഐപിഎല്ലിനായി ഐസിസി രണ്ടര മാസത്തെ സമയം അനുവദിക്കുമെന്ന് ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷാ നേരത്തെ അറിയിച്ചിരുന്നു.
 
ഇത് പ്രകാരം 74 ദിവസമാണ് ഐപിഎല്ലിന് ലഭിക്കുക. ഇതോടെ ഐപിഎൽ നടക്കുന്ന രണ്ടരമാസ സമയം മറ്റ് അന്താരാഷ്ട്ര മത്സരങ്ങൾ ഒന്നും തന്നെയുണ്ടാകില്ല. ഓസ്ട്രേലിയയുടെ ബിബിഎല്ലിനും ഇംഗ്ലണ്ടിൻ്റെ ദി ഹൺഡ്രഡിനും ഇത്തരത്തിൽ കാലയളവ് ലഭിക്കും. ഇതുവരെ ഐപിഎല്ലിനായി 54 ദിവസത്തെ വിൻഡോയാണ് അനുവദിച്ചിരുന്നത്. ഇത് 74 ദിവസമാകുന്നതോടെ ഇനി മുതൽ 94 മത്സരങ്ങൾ ഐപിഎല്ലിലുണ്ടാകും.
 
ഹോം, എവേ മത്സരങ്ങളിലേക്ക് ഐപിഎൽ ഇതോടെ മാറും. ഐസിസിയുടെ അനുമതി ലഭിച്ചതോടെ ഐപിഎല്ലിൽ വിദേശ കളിക്കാരുടെ സാന്നിധ്യം ഉറപ്പിക്കാൻ ബിസിസിഐയ്ക്ക് സാധിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

1500 മീറ്റർ നീന്തലിൽ ദേശീയ റെക്കോർഡ് തകർത്ത് വേദാന്ത് മാധവൻ: വീഡിയോ പങ്കുവെച്ച് മാധവൻ