Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ ഐപിഎൽ ധോണി തകർക്കും, കാത്തിരിയ്ക്കുന്നത് മൂന്ന് സുപ്രധാന റെക്കോർഡുകൾ !

ഈ ഐപിഎൽ ധോണി തകർക്കും, കാത്തിരിയ്ക്കുന്നത് മൂന്ന് സുപ്രധാന റെക്കോർഡുകൾ !
, വെള്ളി, 14 ഓഗസ്റ്റ് 2020 (13:31 IST)
ഏറെ നാളായി ദേശീയ ടീമിൽനിന്നും വിട്ടുനിൽക്കുന്ന മഹേന്ദ്ര സിങ് ധോണിയ്ക്ക് ഇത്തവണത്തെ ഐപിഎൽ ഏറെ നിർണായകമാണ്. വിമർശകരെയും ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനെയും ഞെട്ടിയ്ക്കുന്ന പ്രകടനം നടത്തിയാൽ മാത്രമേ ഇന്ത്യൻ ടീമിലേയ്ക്ക് മടങ്ങിയെത്താൻ ധോണിയ്ക്ക് സാധിയ്ക്കു. എന്നാൽ അത് മാത്രമല്ല. ഇത്തവണ യുഎഇയിലെ സ്റ്റേഡിയങ്ങളിൽ ധോണിയെ കാത്തിരിയ്ക്കുന്ന ഐ‌പിഎല്ലിലെ മൂന്ന് റെക്കോർഡുകളാണ്. 
 
വിക്കറ്റ് കിപ്പർ എന്ന നിലയിൽ ഐപിഎല്ലിൽ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കല്‍ നടത്തിയിട്ടുള്ള കീപ്പർ ധോണിയാണ്. എന്നാല്‍ ഒരു സീസണില്‍ കൂടുതല്‍ പുറത്താക്കല്‍ നടത്തിയ കീപ്പറെന്ന റെക്കോഡ് ഇത്തവണ ധോണി സ്വന്തമാക്കിയേക്കും. 16 മത്സരത്തില്‍ നിന്ന് 24 പുറത്താകലുകൾ നടത്തിയ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഋഷഭ് പന്തിന്റെ പേരിലാണ് നിലവിൽ ഈ റെക്കോർഡ്. 
 
ഐപിഎല്ലില്‍ കൂടുതല്‍ ക്യാച്ച് എന്നതാണ് ധോണിയെ കാത്തിരിയ്ക്കുന്ന മറ്റൊരു റെക്കോർഡ്. 102 ക്യാച്ച് നേടിയ ചെന്നൈയുടെ തന്നെ സുരേഷ് റെയ്‌നയുടെ പേരിലാണ് ഈ റെക്കോർഡ്. 101 ക്യാച്ചുകളൂമായി ദിനേഷ് കാര്‍ത്തിക് രണ്ടാം സ്ഥാനത്തുണ്ട്. 95 ക്യാച്ചുകൾ സ്വന്തം പേരിലുള്ള ധോണി ഈ സീസണോടെ ഇരുതാരങ്ങളെയും മറികടക്കും എന്നാണ് പ്രതീക്ഷിയ്ക്കുന്നത്. വിക്കറ്റ് കീപ്പറെന്ന നിലയില്‍ കൂടുതല്‍ ക്യാച്ച് എന്ന റെക്കോർഡ് ധോണിയുടെ പേരിൽ തന്നെയാണ്.
 
ഐപിഎല്ലില്‍ 150 പുറത്താക്കല്‍ നടത്തുന്ന ആദ്യ വിക്കറ്റ് കീപ്പറെന്ന ബഹുമതിയാണ്  ധോണിയെ കാത്തിരിയ്ക്കുന്ന സുപ്രധാന റെക്കോർഡ്. 133 പുറത്താക്കലുമായി ഈ റെക്കോഡില്‍ ധോണി തന്നെയാണ് മുന്നിൽ. 17 പുറത്താക്കല്‍കൂടി നടത്തിയാൽ 150 പുറത്താക്കൽ എന്ന നേട്ടം ധോണി കുറിയ്ക്കും. 131 പുറത്താക്കലുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനും വിക്കറ്റ് കീപ്പറുമായ ദിനേഷ് കാര്‍ത്തിക് ധോണിയ്ക്ക് പിന്നിൽതന്നെയുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കളി നടക്കുന്നത് യുഎ‌ഇ‌യിൽ ആയത് ചെന്നൈയ്‌ക്ക് ഗുണം ചെയ്യും: ഷെയ്‌ൻ വാട്‌സൺ