Webdunia - Bharat's app for daily news and videos

Install App

ഉമ്രാൻ മാലിക്കിന് അരങ്ങേറാൻ അവസരമൊരുക്കണം, കാരണം വിശദമാക്കി ഇർഫാൻ പത്താൻ

Webdunia
തിങ്കള്‍, 20 ജൂണ്‍ 2022 (18:23 IST)
ഐപിഎല്ലിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ ദേശീയ ടീമിൽ അവസരം ലഭിച്ചതോടെ സൗത്താഫ്രിക്കക്കെതിരായ ടി20 സീരീസിൽ ഉമ്രാൻ മാലിക് തൻ്റെ അരങ്ങേറ്റം കുറിക്കുമെന്നാണ് ക്രിക്കറ്റ് ആരാധകർ കരുതിയിരുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ സീരീസിൽ പക്ഷേ ഒരു മത്സരത്തിൽ പോലും താരത്തിന് അവസരം ലഭിച്ചിരുന്നില്ല.
 
ഇപ്പോഴിതാ ഈ വർഷം ഓസ്ട്രേലിയ വേദിയാകുന്ന ടി20 ലോകകപ്പിന് മുൻപെങ്കിലും യുവതാരത്തിന് അവസരം നൽകണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. ഉമ്രാൻ ഇതുവരെ ദേശീയ ടീമിൽ അരങ്ങേറിയിട്ടില്ല. അരങ്ങേറുമ്പോൾ എങ്ങനെ പ്രകടനം നടത്തുമെന്ന് നമുക്ക് നോക്കാം. മികച്ച പ്രകടനം നടത്താനായില്ലെങ്കിലും അവനെ മാറ്റി നിർത്തരുത്. 150 കിലോമീറ്റർ വേഗത്തിൽ പന്തെറിയുന്ന ബൗളർ നമുക്ക് ഉണ്ടായിട്ടില്ല. ഇപ്പോൾ നമുക്ക് ഉമ്രാനെ ലഭിച്ചിരിക്കുന്ന. ദീർഘകാലത്തെ പദ്ധതികൾ മനസിൽ കണ്ട് അവനെ ഒരുക്കണം. ഇർഫാൻ പത്താൻ പറഞ്ഞു.
 
റോ പേസിലാണ് ഉമ്രാൻ പന്തെറിയുന്നത്. വേഗത്തിൽ എറിയാൻ ആരെയും പഠിപ്പിക്കാനാവില്ല. ഏത് കോച്ചിനും ഒരു താരത്തെ മെച്ചപ്പെടുത്തുവാനെ കഴിയു. അദ്ദേഹത്തിൽ വിശ്വസിക്കുക. അരങ്ങേറ്റത്തിൽ അവസരം നൽകുക. കാരണം ഇങ്ങനെയൊരു ബൗളറെ എപ്പോഴും ലഭിക്കില്ല. ഇർഫാൻ പറഞ്ഞു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: കൊച്ചിക്കായി 'സഞ്ജു ഷോ' തുടരുന്നു; ട്രിവാന്‍ഡ്രത്തിന്റെ തോല്‍വിക്കു കാരണം ക്യാച്ച് കൈവിട്ടതും !

ദുലീപ് ട്രോഫിയിൽ കളിക്കാമെങ്കിൽ ഏഷ്യാകപ്പിലും കളിക്കാമായിരുന്നല്ലോ, ഫിറ്റ്നസല്ല പ്രശ്നം, തുറന്ന് പറഞ്ഞ് ഷമി

സഞ്ജു ഏത് പൊസിഷനിലും കളിക്കും,ഏത് റോളും സഞ്ജുവിന് വഴങ്ങും: റൈഫി വിന്‍സെന്റ് ഗോമസ്

ഹെയ്സൽവുഡോ സ്റ്റാർക്കോ അല്ല, നേരിടാൻ ബുദ്ധിമുട്ടിയത് ഈ നാല് പേർക്കെതിരെ: പുജാര

അന്ന് പാകിസ്ഥാനെതിരെ കളിക്കരുതെന്ന് പറഞ്ഞയാളാണ്, ഗംഭീർ കാപട്യക്കാരൻ, തുറന്നടിച്ച് മനോജ് തിവാരി

അടുത്ത ലേഖനം
Show comments