Webdunia - Bharat's app for daily news and videos

Install App

കോലി യുഗം അവസാനിച്ചോ? ന്യൂസിലൻഡ് പര്യടനത്തിന് ശേഷം ഐപിഎല്ലിലും റൺ വരൾച്ച

Webdunia
ചൊവ്വ, 29 സെപ്‌റ്റംബര്‍ 2020 (12:23 IST)
പതിമൂന്നാം ഐപിഎൽ സീസണിലെ മൂന്നാം മത്സരത്തിലും രണ്ടക്കം കടക്കാനാവാതെ ലോക ഒന്നാം നമ്പർ ഏകദിന ക്രിക്കറ്റ് താരമായ വിരാട് കോലി. ആദ്യമത്സരത്തിൽ 12 റൺസും രണ്ടാം മത്സരത്തിൽ 1 റൺസും ഇന്നലെ മുംബൈ ഇന്ത്യൻസിനെതിരെ നടന്ന മൂന്നാം മത്സരത്തിൽ 3 റൺസുമാണ് ഇന്ത്യൻ നായകന് സ്വന്തമാക്കാനായത്. കോലിയുടെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിലെ തന്നെ ഏറ്റവും മോശം വർഷമാണ് 2020. ഈ വർഷമാദ്യം നടന്ന ന്യൂസിലൻഡ് പര്യടനത്തിൽ ടെസ്റ്റിലും ഏകദിനത്തിലും കോലി പൂർണ പരാജയമായിരുന്നു.
 
ജനുവരിയിൽ ഓസീസിനെതിരെ നടന്ന ഏകദിനപരമ്പരയിലാണ് കോലി അവസാനമായി നല്ലരീതിയിൽ ബാറ്റ് വീശിയത്. 3 മത്സരങ്ങളിൽ നിന്നായി 183 റൺസാണ് കോലി അന്ന് സ്കോർ ചെയ്‌തത്. പിന്നാലെ ന്യൂസിലൻഡ് പര്യടനത്തിൽ 4 ടെസ്റ്റ് ഇൻനിങ്‌സുകളിൽ നിന്നും വെറും 38 റൺസും ഏകദിനത്തിൽ 3 ഇന്നിങ്‌സുകളിൽ നിന്ന് 75 റൺസും ടി20യിൽ 4 ഇന്നിങ്സുകളിൽ 105 റൺസുമാണ് കോലി നേടിയത്.
 
അതേസമയം മോശം ഫോമിൽ നിന്നും കോലിക്ക് കരകയറാനാകാത്തത് ആരാധകരെ ആശങ്കയിലാക്കുകയാണ്. ക്രീസിൽ നിമിഷങ്ങൾ കൊണ്ട് നിലയുറപ്പിക്കുന്ന കോലി എന്നാൽ പതിവിന് വിപരീതമായി പതറുന്ന കാഴ്‌ച്ചയാണ് ഈ ഐപിഎൽ സാക്ഷ്യം വഹിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

Yashwasi Jaiswal: ഫിനിഷ് ചെയ്യാൻ ഒരാൾ ക്രീസിൽ വേണമായിരുന്നുവെന്ന് മത്സരശേഷം ജയ്സ്വാൾ, അതെന്താ അങ്ങനൊരു ടോക്ക്, ജുറലും ഹെറ്റ്മെയറും പോരെയെന്ന് സോഷ്യൽ മീഡിയ

Rajasthan Royals: എല്ലാ കളികളും ജയിച്ചിട്ടും കാര്യമില്ല; സഞ്ജുവിന്റെ രാജസ്ഥാന്‍ പ്ലേ ഓഫ് കാണില്ലെന്ന് ഉറപ്പ്

Carlo Ancelotti: അര്‍ജന്റീന സൂക്ഷിക്കുക, ആഞ്ചലോട്ടി റയലില്‍ നിന്നും ബ്രസീലിലേക്ക്, ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ട്

Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ പോരാട്ടം, സമ്മർദ്ദം താങ്ങാൻ കഴിയാത്തവർക്ക് ടീമിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ ഡേവിഡ് കറ്റാല

എല്ലാം കാണുക

ഏറ്റവും പുതിയത്

IPL Playoff: ആദ്യ 2 സ്ഥാനങ്ങൾ ലക്ഷ്യമിട്ട് 5 ടീമുകൾ, ഇനിയുള്ള മത്സരങ്ങളെല്ലാം നിർണായകം, ടീമുകളെ സാധ്യതകൾ എങ്ങനെ?

UCL Barcelona vs Intermilan: ബാല്‍ഡെയും കുണ്ടെയും ഇല്ലാതെ ബാഴ്‌സ, ഇന്റര്‍ - ബാഴ്‌സലോണ രണ്ടാം പാദ സെമി ഇന്ന്, എവിടെ കാണാം

മടിയനായത് കൊണ്ടല്ല, പരിക്ക് വെച്ചാണ് രോഹിത് ശര്‍മ കളിക്കുന്നത്, ഇമ്പാക്ട് പ്ലെയറാകാനുള്ളതിന്റെ കാരണം പറഞ്ഞ് ജയവര്‍ധന

ഇനിയെങ്കിലും ഒഴിഞ്ഞു നിൽക്കുക, പന്ത് അക്കാര്യം ചെയ്യണം: ഉപദേശവുമായി മുൻ ഓസീസ് താരം

Shivalik Sharma: വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം: മുൻ മുംബൈ ഇന്ത്യൻസ് താരം അറസ്റ്റിൽ

അടുത്ത ലേഖനം
Show comments