Webdunia - Bharat's app for daily news and videos

Install App

കോഹ്‌ലിയെ തോല്‍‌പ്പിക്കുന്ന റിഷഭ് പന്ത്; അഡ്‌ലെയ്‌ഡ് ടെസ്‌റ്റില്‍ ശ്രദ്ധിക്കാതെ പോയ ചില ‘ചൂടന്‍ ഉടക്കുകള്‍’

കോഹ്‌ലിയെ തോല്‍‌പ്പിക്കുന്ന റിഷഭ് പന്ത്; അഡ്‌ലെയ്‌ഡ് ടെസ്‌റ്റില്‍ ശ്രദ്ധിക്കാതെ പോയ ചില ‘ചൂടന്‍ ഉടക്കുകള്‍’

Webdunia
തിങ്കള്‍, 10 ഡിസം‌ബര്‍ 2018 (16:46 IST)
സ്ലെഡ്ജിങിന്റെ ആശാന്മാരാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍. മങ്കി ഗേറ്റ് വിവാദം മുതല്‍ സ്‌റ്റീവ് സ്‌മിത്തും വിരാട് കോഹ്‌ലിയും നേര്‍ക്കുനേര്‍ എത്തിയ ഡിആര്‍എസ് തര്‍ക്കം വരെ ക്രിക്കറ്റ് ലോകത്തെ ഏറെ  കോലാഹലമുണ്ടാക്കിയതാണ്.

ഗ്രൌണ്ടിലും പുറത്തും വിവാദങ്ങള്‍ക്കെന്നും വഴിമരുന്നിടുന്നത് ഓസീസ് താരങ്ങളാണ്. എന്നാല്‍ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ ഓസീസിലെത്തിയ ഇന്ത്യന്‍ ടീം ‘ബാറ്റ് കൊണ്ടും വാക്ക് കൊണ്ടും തിരിച്ചടിക്കാന്‍ മടിയില്ലാത്തവരാണെന്ന് തെളിയിച്ചിരിക്കുകയാണ്.

വിവാദങ്ങളിലേക്കും വാക്കു തര്‍ക്കങ്ങളിലേക്ക് നയിച്ചേക്കാവുന്ന നിരവധി പ്രശ്‌നങ്ങള്‍ അഡ്‌ലെയ്‌ഡ് ടെസ്‌റ്റിലും സംഭവിച്ചിരുന്നു. കോഹ്‌ലിയെ ഓസീസ് ആരാധകര്‍ കൂക്കി വിളിച്ചതും ടീമിലെ യുവതാരം റിഷഭ് പന്ത് ഓസീസ് ബാറ്റ്‌സ്‌മാരെ നിരന്തരം പ്രകോപിപ്പിച്ചതും ഇരു ടീമുകളും ഏറ്റു പിടിക്കാതിരുന്നതാണ് വിവാദങ്ങള്‍ അകന്നു നില്‍ക്കാന്‍ സഹായിച്ചത്.

കോഹ്‌ലിയെ പോലും അതിശയിപ്പിക്കുന്ന രീതിയിലായിരുന്നു ഗ്രൌണ്ടില്‍ പന്തിന്റെ പെരുമാറ്റം. ഒന്നാം ഇന്നിംഗ്‌സില്‍ ഉസ്‌മാന്‍ ഖവാജ ക്രീസില്‍ നില്‍ക്കുമ്പോള്‍ ഇവിടെ എല്ലാവർക്കും ചേതേശ്വർ പൂജാരയാകാനാവില്ലെന്ന യുവതാരത്തിന്റെ കമന്റ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു.

ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ ടിം പെയ്ൻ ബാറ്റ് ചെയ്യുമ്പോള്‍ സ്ലിപ്പില്‍ നിന്ന് കോഹ്‍ലി ചില പ്രകോപനപരമായ പരാമർശങ്ങൾ നടത്തുകയും ചെയ്‌തിരുന്നു.

മൽസരത്തിന്റെ മൂന്നാം ദിനം രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റു ചെയ്യാന്‍ എത്തിയപ്പോഴാണ് കോഹ്‌ലിയെ ഓസീസ് ആരാധകര്‍ കൂക്കി വിളിച്ചത്. എന്നാല്‍, വിരാട് പ്രകോപനങ്ങളില്‍ വീഴാതെ മികച്ച രീതിയില്‍ ബാറ്റ് വീശുകയും ചെയ്‌തു.

രണ്ടാം ഇന്നിംഗ്‌സില്‍ തന്നെയാണ് ഓസീസ് നായകനും വിവാദമുണ്ടാക്കാന്‍ ശ്രമിച്ചത്. ഓപ്പണര്‍മാരായ മുരളി വിജയും - കെ എല്‍ രാഹുലും മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നതിനിടെ ഇന്നിംഗ്സിന്റെ പതിനെട്ടാം ഓവറില്‍ നഥേന്‍ ലിയോണ്‍ എറിഞ്ഞ നാലാം പന്ത് രാഹുലിന്റെ പാഡില്‍ തട്ടി കാലിന് സമീപം വീണു. താഴെ വീണുകിടന്ന പന്ത് കൈകൊണ്ടെടുത്ത രാഹുല്‍ ലിയോണിന് തന്നെ എറിഞ്ഞുകൊടുത്തു. ഈ നടപടി ഹാന്‍ഡ്‌ലിംഗ് ദ് ബോള്‍ നിയമപ്രകാരം ഔട്ട് വിളിക്കണമെന്നായിരുന്നു പെയ്‌ന്‍ അമ്പയറോട് ആവശ്യപ്പെട്ടത്. മറ്റു ഓസീസ് താരങ്ങള്‍ പോലും ഔട്ടിനായി വാദിക്കാതിരുന്നപ്പോഴാണ് പെയ്‌നില്‍ നിന്നും ഇത്തരം നിലപാടുണ്ടായത്.

അവസാന ദിവസം ടെസ്‌റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങവെ പാറ്റ് കമ്മിൻസിനെതിരെയാണ് പന്ത് കൂടുതല്‍ പ്രകോപനങ്ങള്‍ നടത്തിയത്. ‘ഇവിടെ ബാറ്റു ചെയ്യാൻ അത്ര എളുപ്പമല്ല, പിടിച്ചുനിൽക്കാൻ കഴിയില്ല’ എന്നീ തരത്തിലുള്ള കമന്റുകളാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നടത്തിയത്. ബാറ്റ്‌സ്‌മാനെതിരെ നടത്തിയ വാക് പ്രയോഗം സ്‌റ്റമ്പിലെ മൈക്ക് പിടിച്ചെടുക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

സൂര്യ സൂപ്പറാണ്, പക്ഷേ പാകിസ്ഥാനെതിരെ കളിക്കുമ്പോൾ കളി മറക്കും, മുൻ പാക് താരം

കളിക്കാർക്ക് ബിസിസിഐ ബ്രോങ്കോ ടെസ്റ്റ് കൊണ്ടുവന്നത് രോഹിത്തിനെ വിരമിപ്പിക്കാൻ: മനോജ് തിവാരി

'ഞാന്‍ ബാറ്റ് ചെയ്യുമ്പോള്‍ അയാള്‍ക്കൊരു ബോക്‌സിങ് ഗ്ലൗസ് കൊടുക്കൂ'; വിവാദ അംപയര്‍ ബക്‌നര്‍ക്കെതിരെ സച്ചിന്‍

ഗ്രൗണ്ടില്‍ നില്‍ക്കുമ്പോള്‍ എതിരാളി നമ്മുടെ ശത്രു, കളി കഴിഞ്ഞാല്‍ നമ്മളെല്ലാം സുഹൃത്തുക്കള്‍; കോലിയുടെ ഉപദേശത്തെ കുറിച്ച് സിറാജ്

ഏഷ്യാകപ്പിൽ സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചു,ദുലീപ് ട്രോഫിയിലെ നായകസ്ഥാനം ഉപേക്ഷിച്ചു, ശ്രേയസിന് നഷ്ടങ്ങൾ മാത്രം

അടുത്ത ലേഖനം
Show comments