Select Your Language

Notifications

webdunia
webdunia
webdunia
webdunia

കപിലിനും സഹീറിനും പിന്നാലെ 300 വിക്കറ്റ് നേട്ടവുമായി ഇഷാന്ത് ശർമ, നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ പേസർ

കപിലിനും സഹീറിനും പിന്നാലെ 300 വിക്കറ്റ് നേട്ടവുമായി ഇഷാന്ത് ശർമ, നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ പേസർ
, തിങ്കള്‍, 8 ഫെബ്രുവരി 2021 (17:17 IST)
ടെസ്റ്റ് ക്രിക്കറ്റിൽ 300 വിക്കറ്റുകൾ സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ഫാസ്റ്റ് ബൗളറായി ഇഷാന്ത് ശർമ.ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റിലെ രണ്ടാമിന്നിങ്സിൽ ഡാനിയൽ ലോറൻസിനെ വിക്കറ്റിന് മുന്നിൽ കുടുക്കിയാണ് ഇഷാന്ത് എ‌‌ലൈറ്റ് ക്ലബിൽ അംഗത്വം നേടിയത്. 98 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് ഇഷാന്തിന്റെ നേട്ടം.
 
434 വിക്കറ്റുകൾ വീഴ്‌ത്തിയ കപിൽ ദേവ്, 311 വിക്കറ്റുകൾ നേടിയ സഹീർഖാൻ എന്നിവരാണ് ഇഷാന്തിന് മുന്നെ ടെസ്റ്റിൽ 300 വിക്കറ്റുകൾ സ്വന്തമാക്കിയ ഇന്ത്യൻ പേസർമാർ. 98 ടെസ്റ്റുകളിൽ നിന്ന് 300 വിക്കറ്റുകൾ നേടിയ ഇഷാന്ത് 11 തവണ അഞ്ചു വിക്കറ്റ് നേട്ടവും ഒരു തവണ 10 വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റൂട്ടിനെ പിന്തള്ളി പന്ത്, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത്