Select Your Language

Notifications

webdunia
webdunia
webdunia
webdunia

'നിനക്ക് സിക്സ് അടിക്കാനാകില്ലെന്ന് ധോണി പറഞ്ഞു', പക്ഷേ അന്ന് ധോണി അസ്വസ്ഥനായി

വാർത്തകൾ
, തിങ്കള്‍, 20 ഏപ്രില്‍ 2020 (14:46 IST)
ഏത് സമ്മര്‍ദ്ദഘട്ടത്തെയും ശാന്തമായി നേരിടാന്‍ മികവുള്ള നായകനായതുകൊണ്ടാണ് ഇന്ത്യൻ ക്യാപ്റ്റനായിരുന്ന കാലത്ത് ധോണിയ്ക്ക് ക്യാപ്‌റ്റൻ കൂൾ എന്ന പേര് ലഭിയ്ക്കുന്നത്. എന്നാൽ ചിലപ്പോഴെങ്കിൽ കളിക്കളത്തിൽ  ധോണി അസ്വസ്ഥനാകുന്നത് നമ്മൾ കണ്ടിട്ടുണ്ടാകും. ധോണിയെ ദേഷ്യം പിടിപ്പിച്ച ഒരു സംഭവം വെളിപ്പെടുത്തിയിരിയ്ക്കുകയാണ് ഇഷാന്ത് ശർമ.
 
കഴിഞ്ഞ വര്‍ഷം ചെന്നൈ സൂപ്പര്‍ കിങ്സും, ഡെല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ നടന്ന ഐപിഎല്‍ മത്സരത്തിനിടെയാണ് സംഭവം. 'കഴിഞ്ഞ വര്‍ഷം ഐപിഎല്ലില്‍ ചെന്നൈയ്ക്കെതിരെയുള്ള മത്സരത്തിനിടെ, എനിക്ക് സിക്സ് അടിക്കാന്‍ കഴിയില്ലെന്ന് മഹി ഭായ് തമാശ രൂപേണ പറഞ്ഞു. പന്തെറിയാന്‍ ജഡേജയാണ് ‌വന്നത്. ഞാന്‍ ജഡ്ഡുവിനെതിരെ ബൗണ്ടറിയും, പിന്നാലെ സിക്സറും നേടി. 
 
സിക്സറടിച്ച ശേഷം മഹി ഭായിയുടെ പ്രതികരണം എന്തെന്ന് അറിയാന്‍ ഞാൻ അദ്ദേഹത്തെ നോക്കി. എന്നാല്‍ ജഡേജയുടെ ബോളിംഗില്‍ അസ്വസ്ഥനായിരുന്ന മഹി ഭായെ ആണ് എനിക്ക് കാണാന്‍ കഴിഞ്ഞത്. ഇഷാന്ത് പറഞ്ഞു. ധോണി ദേഷ്യപ്പെട്ടതിനെ തുടർന്ന് ഭയന്നുപോയ അനുഭവം വെളീപ്പെടുത്തി കുൽദീപ് യാദവും നേരത്തെ രംഗത്തെത്തിയിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫോമിലല്ലാതിരുന്നിട്ടും ആ താരത്തെ ധോണി സംരക്ഷിച്ചു, വെളിപ്പെടുത്തലുമായി യുവരാജ്