ഉപയോക്തക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ നിരവധി ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ വാട്ട്സ് ആപ്പ് എന്നും മുൻപന്തിയിലാണ്. ഇപ്പോഴിതാ ഉപയോക്താക്കൾ കാത്തിരുന്ന ഫീച്ചറുകൾ ഉടൻ എത്തും എന്ന റിപോർട്ടുകളാണ് പുറത്തുവരുന്നത്. അയച്ച സന്ദേശങ്ങൾ നിശ്ചിത സമയത്തിനകം അപ്രത്യക്ഷമാകുന്ന ഫീച്ചറാണ് ഇതിൽ പ്രധാനം.
പ്രത്യേക ഓപ്ഷൻ ഉപയോഗിച്ച് അയച്ച സന്ദേശം എത്ര സമയത്തിനുള്ളിൽ അപ്രത്യക്ഷമാകണം എന്നതും ഉപയോക്താക്കൾക്ക് സെറ്റ് ചെയ്യാൻ സാധിക്കും. ഇതിനായി പല ടൈം പിരിഡുകൾ സെറ്റിംഗ്സിൽ ഉണ്ടാകും. ഉപയോക്താക്കളുടെ ആവശ്യം അനുസരിച്ച് ഇത് സെറ്റ് ചെയ്യാം. ഈ സംവിധാനം വാട്ട്സ് ആപ്പ് വെബിലും പ്രവർത്തിക്കും. ഒരേസമയം ഒന്നിൽകൂടുതൽ കമ്പ്യൂട്ടറുകളിൽ വാട്ട്സ് ആപ്പ് വെബ് ഉപയോഗിയ്കാൻ സാധിയ്ക്കുന്ന സാംവിധാനവും ഉടൻ എത്തും.