Webdunia - Bharat's app for daily news and videos

Install App

ജയിക്കാൻ മാത്രമായാണ് ഞാൻ കളിക്കുന്നത്, അത് ഇംഗ്ലണ്ടിലായാലും രാജസ്ഥാനിലായാലും: ജോസ് ബട്ട്‌ലർ

Webdunia
വെള്ളി, 21 ഏപ്രില്‍ 2023 (15:27 IST)
ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇന്ന് നിലവിലുള്ള താരങ്ങളിൽ ഏറ്റവും മികച്ച താരമാണ് ജോസ് ബട്ട്‌ലർ. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇംഗ്ലണ്ടിനായും ഫ്രാഞ്ചൈസി ലീഗുകളിൽ വിവിധ ഫ്രാഞ്ചൈസികൾക്കായും മികച്ച പ്രകടനമാണ് താരം നടത്താറുള്ളത്.2023 ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസിൻ്റെ പ്രധാനതാരമാണ് ബട്ട്‌ലർ. ഇപ്പോഴിതാ കളിയെ പറ്റിയുള്ള തൻ്റെ സമീപനത്തെ പറ്റി വിശദമാക്കിയിരിക്കുകയാണ് താരം.
 
ഹ്യുമൻസ് ഓഫ് ബോംബൈ എന്ന യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.വളരെയധികം മത്സരബുദ്ധിയുള്ള ഒരു വ്യക്തിയാണ് ഞാൻ.ഞാൻ എന്ത് ചെയ്യുന്നു എന്നതിലല്ല, ചെയ്യുന്ന കാര്യങ്ങളിൽ മികച്ചവനാകണം എന്നതിൽ എനിക്ക് നിർബന്ധമുണ്ട്. എനിക്ക് എല്ലായ്പ്പോഴും വിജയിക്കുന്നതാണിഷ്ടം. അതാണ് എൻ്റെ ലക്ഷ്യവും. അത് ഇംഗ്ലണ്ടിന് വേണ്ടി കളിക്കുകയാണെങ്കിലും രാജസ്ഥാന് വേണ്ടിയാണെങ്കിലും.
 
ഐപിഎൽ പോലുള്ള കോമ്പിറ്റീഷൻ നിലനിൽക്കുന്ന ലീഗിൽ കളിക്കുമ്പോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങൾക്കെതിരെയും സാഹചര്യങ്ങളിലൂടെയും കടന്നുപോകാനാകും. ഇത്തരത്തിൽ മികച്ച താരങ്ങൾക്കൊപ്പം മത്സരിക്കാനാകുന്നതിൽ ഞാൻ ഭാഗ്യവാനാണ്. ഈ സാഹചര്യങ്ങളെല്ലാം എന്നെ പ്രചോദിപ്പിക്കുന്നു. ബട്ട്‌ലർ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

19 തികയാത്ത പയ്യന് മുന്നിൽ ബംഗ്ലാദേശ് കടുവകൾ തീർന്നു, 11 റൺസിനിടെ വീണത് 7 വിക്കറ്റുകൾ!

ഇത് ഇനം വേറെയാണ്, വെടിക്കെട്ട് ഇരട്ടസെഞ്ചുറിയുമായി ശ്രേയസ് അയ്യർ, 228 പന്തിൽ അടിച്ചുകൂട്ടിയത് 233 റൺസ്

പരിക്കൊഴിയുന്നില്ല, നെയ്മർ ഇനിയും 3 മാസം പുറത്തിരിക്കണം

Sanju Samson: സഞ്ജുവിന് ആ പ്രശ്നം ഇപ്പോഴുമുണ്ട്, അവനെ വിശ്വസിക്കാനാവില്ല: അനിൽ കുംബ്ലെ

രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെ എറിഞ്ഞ് വീഴ്ത്തി കേരളം; സക്സേനയ്ക്ക് അഞ്ച് വിക്കറ്റ്

അടുത്ത ലേഖനം
Show comments