Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനിയും മറ്റൊരാളെ പരീക്ഷിക്കാൻ വൈകുന്നതെന്തെ? തുടർപരാജയമായി പൃഥ്വി ഷാ

ഇനിയും മറ്റൊരാളെ പരീക്ഷിക്കാൻ വൈകുന്നതെന്തെ? തുടർപരാജയമായി പൃഥ്വി ഷാ
, വെള്ളി, 21 ഏപ്രില്‍ 2023 (13:37 IST)
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ പുതിയ സീസണിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട താരമാണ് ഡൽഹി ക്യാപ്പിറ്റൽസിൻ്റെ പൃഥ്വി ഷാ. ആഭ്യന്തരക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ നടത്തിയ താരം ഐപിഎല്ലിലും തൻ്റെ ഫോം തുടരുമെന്നാണ് ക്രിക്കറ്റ് ലോകം കരുതിയിരുന്നത്. എന്നാൽ ഈ സീസണിലെ 6 മത്സരങ്ങളിലും ടീമിന് കാര്യമായ സംഭാവന നൽകാൻ താരത്തിനായിട്ടില്ല.കെകെആറിനെതിരെ 11 പന്തിൽ 13 റൺസാണ് പൃഥ്വി ഷാ നേടിയത്.
 
ഈ സീസണിൽ 12,7,0,15,0,13 എന്നിങ്ങനെയാണ് താരത്തിൻ്റെ സ്കോറുകൾ. പവർ പ്ലേയിൽ മികച്ച രീതിയിൽ ബാറ്റ് വീശുന്ന താരത്തിന് സ്കോർ കണ്ടെത്താനാകാത്തത് ഡൽഹിയ്ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. 6 മത്സരങ്ങളിൽ തുടർച്ചയായി പരാജയപ്പെട്ടിട്ടും എന്തുകൊണ്ടാണ് പൃഥ്വിയെ മാറ്റി പരീക്ഷിക്കാൻ ഡൽഹി തയ്യാറാകാത്തത് എന്നാണ് ആരാധകർ ചോദിക്കുന്നത്. താരത്തെ ജൂനിയർ സെവാഗ് എന്ന് വിളിക്കുന്നവരെ എടുത്തിട്ട് അടിക്കണമെന്നും ആരാധകർ പരിഹസിക്കുന്നു. താരത്തിൻ്റെ ഫിറ്റ്നസിനെയും ആരാധകർ വിമർശിക്കുന്നു. ഫിറ്റ്നസിൽ ശ്രദ്ധിക്കാത്ത താരത്തിൽ നിന്നും ഇമ്പാക്ട് പ്രതീക്ഷിക്കരുതെന്നും ഡൽഹി മറ്റ് വഴികൾ നോക്കണമെന്നും ആരാധകർ പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മടങ്ങിവരവ് 717 ദിവസങ്ങൾക്ക് ശേഷം, ഇന്നും മങ്ങലേൽക്കാത്ത പേസ്: മാൻ ഓഫ് ദ മാച്ചായി ഞെട്ടിച്ച് ഇഷാന്ത് ശർമ