Select Your Language

Notifications

webdunia
webdunia
webdunia
webdunia

എൻ്റെ ആദ്യ ടെസ്റ്റ് റൺ നേടിയത് പോലെ, ഡിസിയുടെ സീസണിലെ കന്നി വിജയത്തിൽ സൗരവ് ഗാംഗുലി

എൻ്റെ ആദ്യ ടെസ്റ്റ് റൺ നേടിയത് പോലെ, ഡിസിയുടെ സീസണിലെ കന്നി വിജയത്തിൽ സൗരവ് ഗാംഗുലി
, വെള്ളി, 21 ഏപ്രില്‍ 2023 (13:56 IST)
അഞ്ച് തുടർതോൽവികളുടെ നിരാശയ്ക്ക് ശേഷം ഐപിഎല്ലിൽ തങ്ങളുടെ ആശ്വാസവിജയം നേടിയിരിക്കുകയാണ് ഡൽഹി ക്യാപ്പിറ്റൽസ്. ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 4 വിക്കറ്റിന് തോൽപ്പിച്ചാണ് ഡൽഹി സീസണിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയെ 127 റൺസിന് പുറത്താക്കിയെങ്കിലും നാല് പന്തുകൾ ബാക്കിനിൽക്കെയായിരുന്നു ഡൽഹിയുടെ വിജയം.
 
അതേസമയം മത്സരത്തിൽ വിജയിച്ച് വൻ നാണക്കേടിൽ നിന്നും രക്ഷപ്പെട്ടതിൻ്റെ ആശ്വാസം പങ്കുവെച്ചിരിക്കുകയാണ് ഡൽഹി ക്യാപ്പിറ്റൽസ് ഡയറക്ടറായ സൗരവ് ഗാംഗുലി. 1996ൽ ലോർഡ്സിലെ തൻ്റെ കന്നി ടെസ്റ്റ് മാച്ചിൽ ഇന്ത്യയ്ക്കായി ആദ്യ റൺസ് നേടിയത് പോലുള്ള സന്തോഷമാണ് താൻ അനുഭവിക്കുന്നതെന്ന് മത്സരശേഷം ഗാംഗുലി പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനിയും മറ്റൊരാളെ പരീക്ഷിക്കാൻ വൈകുന്നതെന്തെ? തുടർപരാജയമായി പൃഥ്വി ഷാ