Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഞ്ജു ഇന്ത്യയ്ക്കായി അധികം മത്സരങ്ങൾ കളിക്കാത്തതിൽ അത്ഭുതം തോന്നുന്നു: ഓയിൻ മോർഗൻ

സഞ്ജു ഇന്ത്യയ്ക്കായി അധികം മത്സരങ്ങൾ കളിക്കാത്തതിൽ അത്ഭുതം തോന്നുന്നു: ഓയിൻ മോർഗൻ
, ചൊവ്വ, 4 ഏപ്രില്‍ 2023 (11:04 IST)
സഞ്ജു സാംസൺ രാജ്യാന്തര ക്രിക്കറ്റിൽ കൂടുതൽ കളിക്കുന്നില്ല എന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് മുൻ ഇംഗ്ലണ്ട് നായകനായ ഓയിൻ മോർഗൻ. ബാക്ക്ഫൂട്ടിലുള്ള സഞ്ജുവിൻ്റെ ഷോട്ടുകൾ അവിശ്വസനീയമാണെന്നും മികച്ച പ്രതിഭയാണ് സഞ്ജുവെന്നും മോർഗൻ പറയുന്നു. ഹൈദരാബാദിനെതിരായ സഞ്ജുവിൻ്റെ പ്രകടനത്തിന് പിന്നാലെയാണ് മോർഗൻ തൻ്റെ അഭിപ്രായം വ്യക്തമാക്കിയത്.
 
ആദിൽ റഷീദ് മികച്ച രീതിയിൽ പന്തെറിയുന്ന ബൗളറാണ്. സഞ്ജു അദ്ദേഹത്തെ മികച്ച രീതിയിലാണ് നേരിട്ടത്. സഞ്ജു കൈകാര്യം ചെയ്ത പോലെ ആദിൽ റഷീദിനെതിരെ കളിക്കാൻ കഴിയുന്ന അധികം താരങ്ങൾ ഇവിടെയില്ല. മികച്ച രീതിയിലാണ് സഞ്ജു ഐപിഎൽ തുടങ്ങിയിരിക്കുന്നത്. അത് നമ്മൾ മുൻപും കണ്ടിട്ടുള്ളതാണ്. ഇതേ പ്രകടനം സഞ്ജുവിന് തുടരാനാകുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്. മോർഗൻ പറഞ്ഞു. ബുധനാഴ്ച പഞ്ചാബ് കിംഗ്സിനെതിരെയാണ് രാജസ്ഥാൻ്റെ അടുത്ത മത്സരം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകകപ്പ് കൈവിട്ടാൽ പല താരങ്ങളെയും ഇന്ത്യൻ ടീമിൽ കാണാനാവില്ല: മുന്നറിയിപ്പുമായി ഗവാസ്കർ