Jacob Bethell: 2 മാസം കൊണ്ട് ഏറെ മാറി, കോലിയില്‍ നിന്നും ഒരുപാട് പഠിച്ചു, ഇപ്പോള്‍ മെച്ചപ്പെട്ട ക്രിക്കറ്ററായി, ഇന്നിങ്ങ്‌സിന്റെ ക്രെഡിറ്റ് കോലിയ്ക്ക് കൊടുത്ത് ജേക്കബ് ബേഥല്‍

ഇന്നലെ വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന മത്സരത്തില്‍ 53 പന്തില്‍ 82 റണ്‍സുമായി തകര്‍പ്പന്‍ പ്രകടനമാണ് ജേക്കബ് ബേഥല്‍ കാഴ്ചവെച്ചത്.

അഭിറാം മനോഹർ
വെള്ളി, 30 മെയ് 2025 (11:29 IST)
Jacob Bethell dedicates his innings to virat kohli
ഐപിഎല്‍ ടൂര്‍ണമെന്റില്‍ ഓപ്പണിംഗ് റോളില്‍ നിറം മങ്ങിയ ഫില്‍ സാള്‍ട്ടിന് പകരക്കാരനായാണ് ഇംഗ്ലണ്ടിന്റെ യുവസെന്‍സേഷന്‍ ജേക്കബ് ബേഥല്‍ ഇത്തവണ ആര്‍സിബിക്കായി കളിച്ചത്. താരലേലത്തില്‍ തന്നെ യുവതാരത്തെ ആര്‍സിബി ടീമിലെത്തിച്ചിരുന്നെങ്കിലും ആദ്യ മത്സരങ്ങളില്‍ അവസരം നല്‍കിയിരുന്നില്ല. എന്നാല്‍ സാള്‍ട്ട് നിറം മങ്ങിയതോടെ ഇംഗ്ലണ്ട് യുവതാരത്തിന് ആര്‍സിബിയില്‍ അവസരമൊരുങ്ങുകയും മികച്ച ചില പ്രകടനങ്ങള്‍ താരം കാഴ്ചവെയ്ക്കുകയും ചെയ്തിരുന്നു.
 
 എന്നാല്‍ സീസണ്‍ അവസാനിക്കുന്നതിന് മുന്‍പ് തന്നെ ദേശീയ ടീമിനായി കളിക്കുന്നതിനാല്‍ താരത്തിന് ആര്‍സിബി ക്യാമ്പ് വിടേണ്ടി വന്നിരുന്നു. ഇന്നലെ വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന മത്സരത്തില്‍ 53 പന്തില്‍ 82 റണ്‍സുമായി തകര്‍പ്പന്‍ പ്രകടനമാണ് ജേക്കബ് ബേഥല്‍ കാഴ്ചവെച്ചത്. മത്സരത്തില്‍ 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 400 റണ്‍സെടുത്തപ്പോള്‍ വെസ്റ്റിന്‍ഡീസ് പോരാട്ടം വെറും 162 റണ്‍സില്‍ ഒതുങ്ങി. മത്സരത്തിലെ താരമായി തിരെഞ്ഞെടുക്കപ്പെട്ടത് ബേഥല്‍ ആയിരുന്നു. തന്റെ മികച്ച പ്രകടനത്തിന്റെ ക്രെഡിറ്റ് ആര്‍സിബിക്കും വിരാട് കോലിയ്ക്കും നല്‍കുകയാണ് ബേഥല്‍ ചെയ്തത്. ഇതിനുള്ള കാരണവും താരം വ്യക്തമാക്കി.
 
 2025ലെ ഐപിഎല്‍ സീസണില്‍ ആര്‍സിബിക്കൊപ്പം ചെലവഴിച്ച 2 മാസങ്ങള്‍ തന്നിലെ ക്രിക്കറ്ററെ കൂടുതല്‍ മെച്ചപ്പെടുത്തിയതായി യുവതാരം പറയുന്നു. തീര്‍ച്ചയായും ആര്‍സിബിക്കൊപ്പമുള്ള അനുഭവം എന്റെ കളി മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്. 2 മാസം മുന്‍പുണ്ടായിരുന്നതിനേക്കാള്‍ മെച്ചപ്പെട്ട ക്രിക്കറ്ററാണ് ഞാനിപ്പോള്‍. കോലി ബാറ്റിങ്ങില്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുതന്നു. അതെന്റെ ബാറ്റിങ്ങില്‍ ഒരുപാട് ഉപകാരപ്പെട്ടു. മത്സരശേഷം സ്‌കൈ സ്‌പോര്‍ട്‌സുമായി സംസാരിക്കവെ താരം പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

എങ്ങനെ ക്രിക്കറ്റ് കളിക്കണമെന്ന് ഞങ്ങൾക്ക് വ്യക്തതയുണ്ട്, ഇംഗ്ലണ്ട് തിരിച്ചുവരും: ജോ റൂട്ട്

എന്റെ ഗെയിം മാനസികമാണ്, ഫോമില്‍ ഇല്ലാത്തപ്പോള്‍ മാത്രമാണ് അധികമായ ബാറ്റിംഗ് ആവശ്യമുള്ളത്: കോലി

ടെസ്റ്റ് ടീമിലേക്ക് കോലിയെ വീണ്ടും പരിഗണിക്കില്ല, അഭ്യൂഹങ്ങൾ തള്ളി ബിസിസിഐ

തോറ്റെങ്കിലെന്ത്?, ടീമിനെ ഓർത്ത് അഭിമാനം മാത്രം, ഇന്ത്യക്കെതിരായ തോൽവിയിൽ പ്രതികരണവുമായി എയ്ഡൻ മാർക്രം

സച്ചിൻ - ദ്രാവിഡ് സഖ്യത്തെ പിന്നിലാക്കി, ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ ഒരുമിച്ച് കളിച്ച റെക്കോർഡ് രോ- കോ സഖ്യത്തിന്

അടുത്ത ലേഖനം
Show comments