Select Your Language

Notifications

webdunia
webdunia
webdunia
webdunia

Virat Kohli: അനുഷ്‌കയെ നോക്കി 'ഒന്ന്' കാണിച്ച് കോലി; അര്‍ത്ഥം ഇത്ര സിംപിളോ !

നടിയും തന്റെ ജീവിതപങ്കാളിയുമായ അനുഷ്‌ക ശര്‍മയെ നോക്കിയാണ് മത്സരശേഷം കോലി 'ഒന്ന്' എന്നു കാണിച്ചത്

Virat Kohli Celebration, Virat Kohli Signalled one after match, Virat Kohli RCB, IPL 2025 Final, RCB in IPL Final

രേണുക വേണു

, വെള്ളി, 30 മെയ് 2025 (10:09 IST)
Virat Kohli: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎല്‍ ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. ഒന്നാം ക്വാളിഫയറില്‍ എട്ട് വിക്കറ്റിനു പഞ്ചാബ് കിങ്‌സിനെ തകര്‍ത്താണ് ആര്‍സിബിയുടെ ഫൈനല്‍ പ്രവേശനം. പഞ്ചാബിനെതിരായ വിജയം ആഘോഷിക്കുന്നതിനിടെ വിരാട് കോലി കൈകൊണ്ട് 'ഒന്ന്' എന്നു ആംഗ്യം കാണിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. 
 
നടിയും തന്റെ ജീവിതപങ്കാളിയുമായ അനുഷ്‌ക ശര്‍മയെ നോക്കിയാണ് മത്സരശേഷം കോലി 'ഒന്ന്' എന്നു കാണിച്ചത്. കോലി അനുഷ്‌കയെ നോക്കി വിരലുയര്‍ത്തി കാണിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഐപിഎല്‍ കിരീടത്തിലേക്ക് ഒരു ജയം അകലെ എന്നാണ് കോലി ഇതുകൊണ്ട് അര്‍ത്ഥമാക്കിയത്. ഇനി ഒരു ജയം കൂടി മതി സ്വപ്‌നനേട്ടത്തിനെന്ന സന്തോഷം ജീവിതപങ്കാളിയുമായി പങ്കുവയ്ക്കുകയായിരുന്നു ആര്‍സിബി താരം. കോലിയുടെ സന്തോഷം കണ്ട് അനുഷ്‌ക ചിരിക്കുന്നതും വീഡിയോയില്‍ കാണാം. 
 
അതേസമയം ഇത് നാലാം തവണയാണ് ആര്‍സിബി ഐപിഎല്‍ ഫൈനലിലെത്തുന്നത്. എന്നാല്‍ ഒരു തവണ പോലും ഇതുവരെ കിരീടം ലഭിച്ചിട്ടില്ല. 2009, 2011, 2016 സീസണുകളിലും ആര്‍സിബി ഫൈനലില്‍ എത്തിയിരുന്നു. ഒരിക്കല്‍ പോലും ഫൈനലില്‍ ജയിക്കാത്തവരെന്ന നാണക്കേട് ഇത്തവണയെങ്കിലും മാറ്റാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആര്‍സിബി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

GT vs MI Predicted 11: രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യുക ബെയര്‍‌സ്റ്റോ; സാധ്യത ഇലവന്‍