Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവര്‍ തമ്മില്‍ അടിയാണെന്ന് ആര് പറഞ്ഞു? ധോണിയെ കുറിച്ച് ജഡേജ പറഞ്ഞ വാക്കുകള്‍ കേട്ടോ..!

Jadeja Dhoni Friendship
, ചൊവ്വ, 30 മെയ് 2023 (11:49 IST)
ഈ സീസണിലെ ഏറ്റവും ചൂടേറിയ വിഷയമായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്രസിങ് ധോണിയും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന ഗോസിപ്പ്. പ്ലേ ഓഫിന് തൊട്ടുമുന്‍പാണ് ഈ ഗോസിപ്പ് കാട്ടുതീ പോലെ പടര്‍ന്നുപിടിച്ചത്. താന്‍ വേഗം ഔട്ടായി ധോണി ക്രീസിലെത്താന്‍ വേണ്ടി ചെന്നൈ ആരാധകര്‍ തന്നെ മുദ്രാവാക്യം വിളിച്ചത് ജഡേജയെ ഏറെ വിഷമിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് ജഡേജയും ധോണിയും തമ്മില്‍ അത്ര നല്ല രസത്തിലല്ല എന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ ഗുജറാത്തിനെ ഫൈനലില്‍ തോല്‍പ്പിച്ച് കിരീടം ചൂടിയതിനു പിന്നാലെ ജഡേജ ധോണിയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ കേട്ട് കോരിത്തരിച്ചിരിക്കുകയാണ് ആരാധകര്‍. 
 
രണ്ട് പന്തില്‍ 10 റണ്‍സ് ജയിക്കാന്‍ വേണ്ട സമയത്ത് തുടര്‍ച്ചയായി സിക്‌സും ഫോറും അടിച്ച് ജഡേജയാണ് ചെന്നൈയെ കിരീടത്തിലേക്ക് അടുപ്പിച്ചത്. ജഡേജ വിജയറണ്‍ നേടിയതിനു പിന്നാലെ ഡഗ്ഔട്ടില്‍ ഉണ്ടായിരുന്ന ധോണിയെയാണ് സ്‌ക്രീനില്‍ കാണിച്ചത്. ജഡേജയെ ധോണി എടുത്തുയര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 
ടീമിലെ ഏറ്റവും സ്‌പെഷ്യല്‍ താരമായ ധോണിക്കാണ് ഈ വിജയം സമര്‍പ്പിക്കുന്നതെന്ന് മത്സരശേഷം ജഡേജ പറയുകയും ചെയ്തു. തനിക്ക് ധോണിയോടുള്ള സൗഹൃദം വാക്കുകളിലൂടെ വ്യക്തമാക്കുകയായിരുന്നു ജഡേജ. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്രെഡിറ്റ് എടുക്കാന്‍ നേരത്തെ ഇറങ്ങിയതാണ്, പക്ഷേ ഒത്തില്ല; ധോണിയെ ട്രോളി ആരാധകര്‍