Webdunia - Bharat's app for daily news and videos

Install App

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

അഭിറാം മനോഹർ
വെള്ളി, 27 ജൂണ്‍ 2025 (18:53 IST)
Jaiswal
ജൂലൈ 2ന് ആരംഭിക്കുന്ന എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ഇതിഹാസ താരം സുനില്‍ ഗവാസ്‌കറുടെ റെക്കോര്‍ഡ് നേട്ടം മറികടക്കാനൊരുങ്ങി ഇന്ത്യന്‍ യുവ ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍. 2023 ജൂലൈയില്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ജയ്‌സ്വാള്‍ 20 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 1903 റണ്‍സാണ് ഇതിനകം നേടിയത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 97 റണ്‍സ് കൂടെ നേടാനായാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 2000 റണ്‍സ് എന്ന നേട്ടം ജയ്‌സ്വാളിന് സ്വന്തമാക്കാനാകും. ഇതോടെ അതിവേഗത്തില്‍ 2000 ടെസ്റ്റ് റണ്‍സ് എന്ന നേട്ടമാകും ജയ്‌സ്വാള്‍ സ്വന്തമാക്കുക.
 
 1976ല്‍ തന്റെ 23മത്തെ ടെസ്റ്റിലായിരുന്നു ഗവാസ്‌കര്‍ ഈ നേട്ടത്തിലെത്തിയത്. എന്നാല്‍ തന്റെ 21മത്തെ ടെസ്റ്റ് മത്സരമാണ് എഡ്ജ്ബാസ്റ്റണില്‍ ജയ്‌സ്വാള്‍ കളിക്കുന്നത്.38 ഇന്നിങ്ങ്‌സുകളില്‍ നിന്നാണ് ജയ്‌സ്വാള്‍ 1903 റണ്‍സ് അടിച്ചെടുത്തത്. അടുത്ത ടെസ്റ്റിലെ ആദ്യ ഇന്നിങ്ങ്‌സില്‍ തന്നെ 97 റണ്‍സടിക്കാന്‍ സാധിച്ചാല്‍ 40 ഇന്നിങ്ങ്‌സുകളില്‍ നിന്നും 2000 റണ്‍സെന്ന രാഹുല്‍ ദ്രാവിഡിന്റെയും വിരേന്ദര്‍ സെവാഗിന്റെയും പേരിലുള്ള ഇന്ത്യന്‍ റെക്കോര്‍ഡും താരത്തിന്റെ പേരിലാകും.
 
ഇംഗ്ലണ്ടിനെതിരെ മികച്ച റെക്കോര്‍ഡുള്ള താരം 817 ടെസ്റ്റ് റണ്‍സ് ഇതിനകം ഇംഗ്ലണ്ടിനെതിരെ നേടിയിട്ടുണ്ട്. രണ്ടാം ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ അതിവേഗം 2000 റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് നേട്ടവും ജയ്‌സ്വാളിന്റെ പേരിലാകും. 40 ഇന്നിങ്ങ്‌സില്‍ 2000 റണ്‍സ് നേടിയ മുന്‍ ഇന്ത്യന്‍ താരം രോഹിത് ശര്‍മയുടെ റെക്കോര്‍ഡാകും താരം മറികടക്കുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ അതിവേഗം 2000 റണ്‍സ് എന്ന നേട്ടം നിലവില്‍ ഓസീസ് താരമായ മാര്‍നസ് ലബുഷെയ്‌നിന്റെ പേരിലാണ്. 31 ഇന്നിങ്ങ്‌സുകളിലായിരുന്നു താരത്തിന്റെ നേട്ടം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഏഷ്യാകപ്പിൽ സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചു,ദുലീപ് ട്രോഫിയിലെ നായകസ്ഥാനം ഉപേക്ഷിച്ചു, ശ്രേയസിന് നഷ്ടങ്ങൾ മാത്രം

രണ്ടിലും ജയിക്കും, ഏഷ്യാകപ്പിന് മുൻപായി ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഹാരിസ് റൗഫ്

Kerala Cricket League 2025:ടി20യിൽ 237 ചെയ്സ് ചെയ്യാനാകുമോ സക്കീർ ഭായ്ക്ക്, ബട്ട് സഞ്ജുവിൻ്റെ കൊച്ചി ബ്ലൂ ടൈഗേഴ്സിന് പറ്റും

Sanju Samson: ആദ്യം കിതച്ചു, പിന്നെ കുതിച്ചു; ഗ്രീന്‍ഫീല്‍ഡില്‍ 'സഞ്ജു ഷോ'

Cheteshwar Pujara: 'നന്ദി വന്‍മതില്‍'; പുജാര രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

അടുത്ത ലേഖനം
Show comments