Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

2021 ഫെബ്രുവരിയിലാണ് ആര്‍ച്ചര്‍ അവസാനമായി ഇംഗ്ലണ്ടിനു വേണ്ടി ടെസ്റ്റ് കളിച്ചത്

Jofra Archer, Jofra Archer returned to England Test team, Archer and Bumrah, India vs England 2nd Test

രേണുക വേണു

Leeds , വെള്ളി, 27 ജൂണ്‍ 2025 (09:57 IST)
Jofra Archer

India vs England, 2nd Test: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ കളിക്കും. ആദ്യ ടെസ്റ്റില്‍ ടീമില്‍ ഇല്ലാതിരുന്ന ആര്‍ച്ചര്‍ രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡില്‍ അംഗമായി. 
 
2021 ഫെബ്രുവരിയിലാണ് ആര്‍ച്ചര്‍ അവസാനമായി ഇംഗ്ലണ്ടിനു വേണ്ടി ടെസ്റ്റ് കളിച്ചത്. പരുക്കിനെ തുടര്‍ന്നാണ് ആര്‍ച്ചര്‍ ദീര്‍ഘകാലത്തേക്ക് ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്ന് വിട്ടുനിന്നത്. ജൂലൈ രണ്ടിനു എഡ്ജ്ബാസ്റ്റണില്‍ ആണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുക. ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇംഗ്ലണ്ടിനോടു അഞ്ച് വിക്കറ്റിനു തോല്‍വി വഴങ്ങി. 
 
ഇംഗ്ലണ്ടിനായി ആര്‍ച്ചര്‍ കളത്തിലിറങ്ങുമ്പോള്‍ ജസ്പ്രിത് ബുംറയുടെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാകും. ജോലിഭാരത്തെ തുടര്‍ന്നാണ് ബുംറയ്ക്കു വിശ്രമം അനുവദിക്കുന്നതെന്നും ജൂലൈ പത്തിനു ലണ്ടനില്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ താരം കളിക്കുമെന്നും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒന്നാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്സുകളിലുമായി 44 ഓവര്‍ എറിഞ്ഞ ബുംറ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഒന്നാം ഇന്നിങ്സിലാണ് താരം അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിനു തോല്‍വി വഴങ്ങി. മാത്രമല്ല, മൂന്നാം ടെസ്റ്റിനു ശേഷം ബുംറ നാട്ടിലേക്ക് മടങ്ങുകയും ചെയ്യും. അവസാന രണ്ട് ടെസ്റ്റുകളില്‍ ബുംറയ്ക്കു വിശ്രമം അനുവദിക്കാന്‍ ഇന്ത്യ നേരത്തെ തീരുമാനിച്ചതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ