Select Your Language

Notifications

webdunia
webdunia
webdunia
webdunia

42 വയസിൽ ആൻഡേഴ്സൺ വീണ്ടും പന്തെറിയുന്നു, കൗണ്ടിയിൽ കളിക്കും

Anderson
കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇതിഹാസ ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ മത്സരക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. ഇംഗ്ലീഷ് കൗണ്ടി ഡിവിഷന്‍ 2 പോരാട്ടത്തിനായുള്ള ലങ്കാഷെയര്‍ ടീമിലാണ് ആന്‍ഡേഴ്‌സണ്‍ ഇടം പിടിച്ചത്. 
 
 2024ല്‍ ലോര്‍ഡ്‌സില്‍ വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റിലാണ് അവസാനമായി താരം കളിച്ചത്. പിന്നീട് 42കാരനായ താരം മത്സരക്രിക്കറ്റില്‍ കളിച്ചിട്ടില്ല. ടെസ്റ്റില്‍ 700ലേറെ വിക്കറ്റുകളുള്ള താരം ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കുന്ന ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ മൂന്നാമനായാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 188 ടെസ്റ്റുകളില്‍ നിന്നും 704 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 32 തവണ അഞ്ച് വിക്കറ്റ് നേട്ടവും 3 തവണ പത്ത് വിക്കറ്റ് നേട്ടവും താരം നേടിയിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐപിഎല്ലിന്റെ കാശാണോ മുഖ്യം, ഉള്ള ജീവനും കൊണ്ട് ഓട് മക്കളെ, വിദേശതാരങ്ങളെ ഉപദേശിച്ച് മിച്ചല്‍ ജോണ്‍സണ്‍