Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജോൺസനെ കളിക്കാൻ കോലി ബുദ്ധിമുട്ടിയിട്ടില്ല, എന്നാൽ ആൻഡേഴ്‌സണിനെതിരെ കാര്യങ്ങൾ അങ്ങനെയല്ല: ഇർഫാൻ പത്താൻ

ജോൺസനെ കളിക്കാൻ കോലി ബുദ്ധിമുട്ടിയിട്ടില്ല, എന്നാൽ ആൻഡേഴ്‌സണിനെതിരെ കാര്യങ്ങൾ അങ്ങനെയല്ല: ഇർഫാൻ പത്താൻ
, വ്യാഴം, 10 ജൂണ്‍ 2021 (15:43 IST)
ഓസ്ട്രേലിയൻ സ്റ്റാർ പേസറായിരുന്ന മിച്ചൽ ജോൺസനെ കളിക്കാൻ ഇന്ത്യൻ നായകൻ ഒരിക്കലും ബുദ്ധിമുട്ടിയിട്ടില്ലെന്നും എന്നാൽ സ്വിങ് ബൗളറായ ആൻഡേ‌ഴ്‌സണിനെതിരെ അങ്ങനെയല്ലെന്നും മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. കഴിഞ്ഞ ദിവസം പ്ലേ ഫീൽഡ് മാഗസിനിൽ എഴുതിയ കോളത്തിലാണ് ഇർഫാൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
 
നിങ്ങൾ കോലിയോട് ചോദിച്ച് നോക്കു. മിച്ചൽ ജോൺസന്റെ വേഗത അദ്ദേഹത്തെ കഷ്ടപ്പെടുത്തിയിട്ടില്ല. കാരണം പന്ത് ഏത് ലൈനിൽ വരുമെന്ന് കോലിക്കറിയാം. എന്നാൽ ആൻഡേഴ്‌സണിനെതിരെ അങ്ങനെയല്ല. ആൻഡേഴ്‌സണിനെതിരെ കളിക്കുമ്പോൾ കോലിക്ക് സംശയങ്ങളുണ്ടാകാം. സ്വിങ് കളിക്കുന്നത് ലോകത്തെ ഏത് ബാറ്റ്സ്മാനും സുഖമുള്ള കാര്യമല്ല. കോറിഡോർ ഓഫ് അൺസെർട്ടൈനിറ്റി ഓർക്കുന്നില്ലെ, അത് എന്നെന്നും തുറന്നിരിക്കും. പത്താൻ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവസരത്തിനു പിന്നാലെ ഓടരുത്, നിന്നെ തേടിയെത്തും, ഇപ്പോള്‍ ചെയ്യുന്നത് തുടരുക; രഹാനെയെ പ്രചോദിപ്പിച്ചത് രാഹുലിന്റെ ഉപദേശം