Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജേസണ്‍ ഹോള്‍ഡര്‍ ഓള്‍റൗണ്ടര്‍ ആണെന്ന് സഞ്ജുവിനും സംഗക്കാരയ്ക്കും അറിയില്ലേ?; രാജസ്ഥാന്‍ എന്ത് മണ്ടത്തരമാണ് ചെയ്യുന്നതെന്ന് ആരാധകര്‍

ഈ സീസണില്‍ ആറ് മത്സരങ്ങള്‍ കളിച്ച ഹോള്‍ഡറിന് ഒരു ഇന്നിങ്‌സ് മാത്രമാണ് ബാറ്റ് ചെയ്യാന്‍ ലഭിച്ചത്

Jason Holder IPL 2023 Rajasthan Royals
, തിങ്കള്‍, 24 ഏപ്രില്‍ 2023 (08:27 IST)
ജേസണ്‍ ഹോള്‍ഡറെ ബാറ്റിങ്ങിന് ഇറക്കാത്തത് എന്തുകൊണ്ടാണെന്ന് ആരാധകര്‍. രാജസ്ഥാന് വേണ്ടി കളത്തിലിറങ്ങുന്ന ഹോള്‍ഡര്‍ ഒരു ഓള്‍റൗണ്ടര്‍ ആണെന്ന കാര്യം ടീം മാനേജ്‌മെന്റിനും നായകന്‍ സഞ്ജു സാംസണും അറിയില്ലേ എന്നാണ് ആരാധകരുടെ ചോദ്യം. ഏഴ്, എട്ട് നമ്പറുകളില്‍ പോലും ഹോള്‍ഡര്‍ ബാറ്റ് ചെയ്യാന്‍ എത്താത്തത് അതിശയിപ്പിക്കുന്നു എന്നാണ് രാജസ്ഥാന്‍ ആരാധകരുടെ കമന്റ്. 
 
ബാംഗ്ലൂരിനെതിരായ കഴിഞ്ഞ മത്സരത്തില്‍ രവിചന്ദ്രന്‍ അശ്വിന്‍ ഏഴാം നമ്പറിലും അബ്ദുള്‍ ബാസിത് എട്ടാം നമ്പറിലും ബാറ്റ് ചെയ്യാനെത്തി. എന്നാല്‍ ഹോള്‍ഡറിന് ഇറങ്ങേണ്ടി വന്നില്ല. എന്തുകൊണ്ടും അശ്വിനേക്കാളും ബാസിതിനേക്കാളും ട്വന്റി 20 ഫോര്‍മാറ്റില്‍ ഇംപാക്ട് ഉണ്ടാക്കാന്‍ കഴിവുള്ള താരമാണ് ഹോള്‍ഡര്‍ എന്നാണ് ആരാധകര്‍ പറയുന്നത്. 
 
ഈ സീസണില്‍ ആറ് മത്സരങ്ങള്‍ കളിച്ച ഹോള്‍ഡറിന് ഒരു ഇന്നിങ്‌സ് മാത്രമാണ് ബാറ്റ് ചെയ്യാന്‍ ലഭിച്ചത്. ഹാര്‍ഡ് ഹിറ്ററായ ഹോള്‍ഡര്‍ ഒരു ഇന്നിങ്‌സ് മാത്രമേ ബാറ്റ് ചെയ്തിട്ടുള്ളൂ എന്നത് വളരെ അതിശയിപ്പിക്കുന്ന കാര്യമാണ്. രാജസ്ഥാന്‍ പരാജയപ്പെട്ട മത്സരങ്ങളില്‍ ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തുകയും ഹോള്‍ഡര്‍ അല്‍പ്പം നേരത്തെ ഇറങ്ങുകയും ചെയ്തിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Rajasthan Royals: പ്രൊഫഷണലിസം തൊട്ടുതീണ്ടാത്ത ടീം; തോല്‍ക്കാന്‍ കാരണം സഞ്ജുവിന്റെ മണ്ടന്‍ തീരുമാനം !