Publish Date: Mon, 15 Mar 2021 (18:49 IST)
Updated Date: Mon, 15 Mar 2021 (18:53 IST)
ഇന്ത്യൻ ക്രിക്കറ്റ് താരംജസ്‌പ്രീത് ബുമ്ര വിവാഹിതനായി. മോഡലും സ്പോർട്‌സ് അവതാരികയുമായ സഞ്ജന ഗണേശനാണ് ബുമ്രയുടെ വധു. സിഖ് ആചാരപ്രകാരം സ്വകാര്യ ചടങ്ങിലൂടെയായിരുന്നു വിവാഹം.
ഗോവയിൽ നടന്ന ചടങ്ങിൽ 20 പേർ മാത്രമാണ് പങ്കെടുത്തതെന്നാണ് റിപ്പോർട്ടുകൾ. ജസ്‌പ്രീത് ബുമ്ര തന്നെയാണ് വിവാഹചിത്രങ്ങൾ പുറത്തുവിട്ടത്. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ നിന്ന് ഇന്ത്യൻ പേസ് താരം ജസ്‌പ്രീത് ബുമ്ര പിന്മാറിയത് വിവാഹത്തിന് ഒരുങ്ങാനെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
നേരത്തെ മലയാളം നടി അനുപമ പരമേശ്വരനുമായി ബന്ധപ്പെടുത്തി ബുമ്രയുടെ പേരുയർന്നിരുന്നു. 2014ൽ മിസ് ഇന്ത്യ കിരീടം നേടിയ സഞ്ജന പിന്നീടാണ് ക്രിക്കറ്റ് അവതാരിക എന്ന നിലയിൽ ശ്രദ്ധേയയായത്.