പരിക്കിനെ തുടര്‍ന്ന് ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും മാറിനില്‍ക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര ബാംഗ്ലൂരിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ബൗളിംഗ് പരിശീലനം ആരംഭിച്ചു. പുറം വേദനയെ തുടര്‍ന്നാണ് ബുമ്ര എന്‍സിഎയില്‍ എത്തിയത്. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ അവസാനമായി കളിച്ച ബുമ്രയ്ക്ക് ഇംഗ്ലണ്ടിനെതിരായ പരമ്പരയും ചാമ്പ്യന്‍സ് ട്രോഫിയും നഷ്ടമായിരുന്നു.
മാര്‍ച്ച് 22ന് ആരംഭിക്കാനിരിക്കുന്ന ഐപിഎല്‍ 2025ല്‍ മുംബൈ ഇന്ത്യന്‍സിനാകും താരം ഇനി കളിക്കുക. ഐപിഎല്ലില്‍ കളിക്കാനായാണ് താരം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പൂര്‍ണ്ണ ആരോഗ്യവാനായി എത്തുകയാണെങ്കില്‍ മാര്‍ച്ച് 23ന് എം എ ചിദംബരം സ്റ്റേഡിയത്തില്‍ ചെന്നൈയ്‌ക്കെതിരായ മത്സരത്തിലൂടെയാകും താരം ക്രിക്കറ്റില്‍ തിരിച്ചെത്തുക.