ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയുടെ അഭാവം ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ്. കഴിഞ്ഞ ബോര്‍ഡര്‍- ഗവാസ്‌കര്‍ പരമ്പരയില്‍ ടീമിന്റെ ബൗളിങ്ങിനെ ഒന്നാകെ സ്വന്തം ചുമലില്‍ താങ്ങിയതോടെ പരിക്കേറ്റാണ് താരത്തിന് ചാമ്പ്യന്‍സ് ട്രോഫി കളിക്കാനുള്ള അവസരം നഷ്ടമായത്. ബുമ്രയ്ക്ക് പകരക്കാരനായി ഹര്‍ഷിത് റാണയെയാണ് 15 അംഗ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ താനാണ് ബുമ്രയ്ക്ക് പകരക്കാരനെ തിരെഞ്ഞെടുക്കുന്നതെങ്കില്‍ ഹര്‍ഷിതിനെയല്ല അര്‍ഷദീപ് സിങ്ങിനെയാകും തിരെഞ്ഞെടുക്കുക എന്നാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസ നായകനായ റിക്കി പോണ്ടിംഗ് പറയുന്നത്. ടി20യില്‍ അര്‍ഷദീപിന്റെ പ്രകടനങ്ങള്‍ നമ്മള്‍ കണ്ടതാണ്. ബുമ്രയ്ക്ക് സമാനമായ ഡെത്ത് ഓവറുകളില്‍ പന്തെറിയാന്‍ അവന് സാധിക്കും. ടീമില്‍ ഒരു ഇടം കയ്യന്‍ പേസര്‍ അത്യാവശ്യമാണ് അതിനാല്‍ തന്നെ ബുമ്രയ്ക്ക് പകരക്കാരനാവേണ്ടത് ആര്‍ഷദീപാണ്.
ഹര്‍ഷിത് റാണ മോശം ബൗളറാണെന്നല്ല. കഴിവുള്ള ബൗളര്‍ തന്നെയാണ് അയാള്‍. എന്നാല്‍ അര്‍ഷദീപിനെ പോലെ ഡെത്ത് ഓവറുകളില്‍ ഹര്‍ഷിതിന് വേണ്ടത്ര സ്‌കില്ലുകള്‍ ഉണ്ടെന്ന് കരുതുന്നില്ല. റിക്കി പോണ്ടിംഗ് പറഞ്ഞു.