Jasprit Bumrah: ബുംറയുടെ ശസ്ത്രക്രിയ വിജയകരം, ആറ് മാസത്തെ വിശ്രമം വേണം
ആറ് മാസത്തെ വിശ്രമം ബുംറയ്ക്ക് ആവശ്യമാണ്
Publish Date: Wed, 08 Mar 2023 (15:23 IST)
Updated Date: Wed, 08 Mar 2023 (15:25 IST)
Jasprit Bumrah: ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. ന്യൂസിലന്‍ഡില്‍ വെച്ചായിരുന്നു താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. ബുംറ ഇപ്പോള്‍ ആരോഗ്യവാനായിരിക്കുന്നുവെന്ന് ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ആറ് മാസത്തെ വിശ്രമം ബുംറയ്ക്ക് ആവശ്യമാണ്. സെപ്റ്റംബര്‍ അവസാനത്തോടെ ബുംറയ്ക്ക് ക്രിക്കറ്റ് കളി തുടരാന്‍ സാധിക്കും. ഐപിഎല്ലും ഏഷ്യാ കപ്പും ബുംറ കളിക്കില്ല. ഏകദിന ലോകകപ്പ് ആകുമ്പോഴേക്കും ബുംറ ടീമില്‍ തിരിച്ചെത്തുമെന്നാണ് വിവരം.