Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs Australia, 4th Test: ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് നാളെ മുതല്‍, നിര്‍ണായകം

India vs Australia, 4th Test: ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് നാളെ മുതല്‍, നിര്‍ണായകം
, ബുധന്‍, 8 മാര്‍ച്ച് 2023 (14:56 IST)
India vs Australia, 4th Test: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ അവസാനത്തേയും നാലാമത്തേയും ടെസ്റ്റ് നാളെ മുതല്‍. ഇന്ത്യന്‍ സമയം രാവിലെ 9.30 ന് മത്സരം ആരംഭിക്കും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പരമ്പരയില്‍ 2-1 ന് ലീഡ് ചെയ്യുകയാണ് ഇന്ത്യ. 
 
അതേസമയം, നാലാം ടെസ്റ്റില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിക്കാം. തോല്‍ക്കുകയോ സമനിലയാകുകയോ ചെയ്താല്‍ ന്യൂസിലന്‍ഡ്-ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ ഫലത്തെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ ഫൈനല്‍ സാധ്യത. ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ തോല്‍ക്കുകയോ സമനില വഴങ്ങുകയോ ചെയ്യുകയും ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ശ്രീലങ്ക 2-0 ത്തിന് സ്വന്തമാക്കുകയും ചെയ്താല്‍ ശ്രീലങ്കയായിരിക്കും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കുക. ഓസ്‌ട്രേലിയ നേരത്തെ തന്നെ ഫൈനല്‍ ഉറപ്പിച്ചു കഴിഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്തുകൊണ്ട് അശ്വിൻ ബൗൾ ചെയ്യുമ്പോൾ ബാറ്റിംഗ് സ്റ്റാൻസ് എടുക്കാതെ മാറി : വിശദീകരണവുമായി ലബുഷെയ്ൻ