Select Your Language

Notifications

webdunia
webdunia
webdunia
webdunia

Jasprit Bumrah: അടിയന്തര ശസ്ത്രക്രിയ വേണം; ബുംറ ന്യൂസിലന്‍ഡിലേക്ക് പറക്കും

20 മുതല്‍ 24 ആഴ്ച വരെ വേണ്ടി വരും ബുംറ പൂര്‍ണമായി പരുക്കില്‍ നിന്ന് മുക്തനാകാന്‍ എന്നാണ് വിവരം

Jasprit Bumrah will fly to New Zealand for Back surgery
, വ്യാഴം, 2 മാര്‍ച്ച് 2023 (08:01 IST)
Jasprit Bumrah: പരുക്കിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. പുറംഭാഗത്തെ പരുക്കിന് ശസ്ത്രക്രിയ ചെയ്യാന്‍ വേണ്ടി ബുംറ ന്യൂസിലന്‍ഡിലേക്ക് പറക്കുമെന്നാണ് വിവരം. ബിസിസിഐ മെഡിക്കല്‍ ടീമും നാഷണല്‍ ക്രിക്കറ്റ് അക്കാദമി മാനേജര്‍മാരും ചേര്‍ന്നാണ് ബുംറയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചത്. ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ക്ക് പരുക്ക് പറ്റിയപ്പോള്‍ ചികിത്സിച്ച കിവി സര്‍ജന്‍ ആയിരിക്കും ബുംറയേയും ചികിത്സിക്കുകയെന്നാണ് വിവരം. 
 
20 മുതല്‍ 24 ആഴ്ച വരെ വേണ്ടി വരും ബുംറ പൂര്‍ണമായി പരുക്കില്‍ നിന്ന് മുക്തനാകാന്‍ എന്നാണ് വിവരം. സെപ്റ്റംബറില്‍ ആയിരിക്കും ബുംറയ്ക്ക് ഇനി ക്രിക്കറ്റിലേക്ക് തിരിച്ചെത്താന്‍ സാധിക്കുകയെന്നാണ് പ്രതീക്ഷ. ഐപിഎല്ലും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലും ബുംറയ്ക്ക് നഷ്ടമാകും. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പിന് ബുംറയെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വൈദ്യസംഘം നീക്കങ്ങള്‍ നടത്തുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വനിതാ പ്രീമിയർ ലീഗ് നാലാം തീയ്യതി മുതൽ, ഉദ്ഘാടന ചടങ്ങിന് മാറ്റേകാൻ വൻ താരനിര