Publish Date: Wed, 01 Mar 2023 (19:57 IST)
Updated Date: Wed, 01 Mar 2023 (20:03 IST)
വനിതാ പ്രീമിയർ ലീഗിൻ്റെ ആദ്യ സീസണിന് ശനിയാഴ്ച മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ തുടക്കമാകും. മുംബൈ ഇന്ത്യൻസും ഗുജറാത്ത് ജയൻ്റ്സും തമ്മിലാണ് ആദ്യ മത്സരം. ആദ്യ സീസണിന് മുന്നോടിയായുള്ള ഉദ്ഘാടന ചടങ്ങിൽ ബോളിവുഡിൽ നിന്നും വമ്പൻ താരനിരയാകും അണിനിരക്കുക.
ബോളിവുഡ് നായികമാരായ കൃതി സനൺ,കിയാര അദ്വാനി എന്നിവരും ഗായകനായ എ പി ധില്ലനും ശങ്കർ മഹാദേവനും പരിപാടിയിൽ പങ്കെടുക്കും. വനിതാപ്രീമിയർ ലീഗിൻ്റെ ഔദ്യോഗിക ഗാനം ഇവർ അവതരിപ്പിക്കും. അഞ്ച് ടീമുകളാണ് പ്രഥമ വനിതാ പ്രീമിയർ ലീഗിൽ കളിക്കുന്നത്. മുംബൈ ഇന്ത്യൻസിനും ഗുജറാത്ത് ജയൻ്റ്സിനും പുറമെ റോയൽ ചലഞ്ചേഴ്സ് ബെംഗളുരു,ഡെൽഹി ക്യാപ്പിറ്റൽസ്,യുപി വാരിയേഴ്സ് എന്നീ ടീമുകളാകും ലീഗിൽ പങ്കെടുക്കുക.