Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യ വിവാഹം പരാജയം, വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാം വിവാഹം; ശ്രീനാഥിന്റെ ജീവിതസഖിയായി മാധ്യമപ്രവര്‍ത്തകയെത്തി

Javagal Srinath
, തിങ്കള്‍, 28 ജൂണ്‍ 2021 (16:19 IST)
രണ്ട് തവണ വിവാഹിതരായ ക്രിക്കറ്റ് താരങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ മുന്‍ പേസ് ബൗളര്‍ ജവഗല്‍ ശ്രീനാഥും ഉണ്ട്. 1999 ലെ ക്രിക്കറ്റ് ലോകകപ്പിന്റെ സമയത്താണ് ശ്രീനാഥ് ഹോട്ടല്‍ റിസപ്ഷനിസ്റ്റ് ആയ ജ്യോത്സനയെ വിവാഹം കഴിച്ചത്. എന്നാല്‍, ഇരുവരുടെയും ബന്ധം അധികം നീണ്ടില്ല. ചുരുങ്ങിയ കാലംകൊണ്ട് ശ്രീനാഥും ജ്യോത്സനയും നിയമപരമായി വിവാഹമോചനം നേടി. 
 
പിന്നീട് ശ്രീനാഥിന്റെ ജീവിത സഖിയായി എത്തുന്നത് ഒരു മാധ്യമപ്രവര്‍ത്തകയാണ്. ഇംഗ്ലീഷ് ഡെയ്‌ലിയില്‍ കോപ്പി എഡിറ്റര്‍ ആയ മാധവി പത്രവലിയെ 2007 ലാണ് ശ്രീനാഥ് വിവാഹം കഴിച്ചത്. വളരെ ലളിതമായ ആഘോഷ പരിപാടിയായാണ് വിവാഹം കൊണ്ടാടിയത്. 
 
ഇന്ത്യയ്ക്കായി 229 ഏകദിന മത്സരങ്ങളും 67 ടെസ്റ്റ് മത്സരങ്ങളും കളിച്ച താരമാണ് ശ്രീനാഥ്. രണ്ട് ഫോര്‍മാറ്റിലുമായി 551 വിക്കറ്റുകളും ശ്രീനാഥ് സ്വന്തമാക്കിയിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്പെയ്‌ത്ത് ലോകകപ്പിൽ ട്രിപ്പിൾ സ്വർണവുമായി ദീപികാ കുമാരി, ലോക റാങ്കിംഗിൽ ഒന്നാമത്