Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഞ്ജുവിൻ്റെ എതിരാളി റിഷഭ് പന്തല്ല, കോഹ്ലിയും സൂര്യയും: നിലപാട് വ്യക്തമാക്കി ബിസിസിഐ

സഞ്ജുവിനെ തഴഞ്ഞു എന്ന വാദം തെറ്റാണ്. അദ്ദേഹം ഭാവി താരമാണ്

സഞ്ജുവിൻ്റെ എതിരാളി റിഷഭ് പന്തല്ല, കോഹ്ലിയും സൂര്യയും: നിലപാട് വ്യക്തമാക്കി ബിസിസിഐ
, ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (15:37 IST)
ഇന്ത്യൻ ടീമിൽ നിന്നും സഞ്ജു സാംസണിനെ പുറത്താക്കി എന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ബിസിസിഐ. സഞ്ജുവിനെ എന്തുകൊണ്ടാണ് മാറ്റിനിർത്തിയത് എന്ന് മനസിലാക്കാനുള്ള വിവരം സഞ്ജുവിനുണ്ടെന്ന് ബിസിസിഐ സെക്രട്ടറിയും മലയാളിയുമായ ജയേഷ് ജോർജ് പറഞ്ഞു.
 
സഞ്ജു ഇന്ത്യയുടെ ഭാവി താരമാണ്. കോഹ്ലിക്കും സൂര്യകുമാർ യാദവിനും പകരക്കാരനായാണ് സഞ്ജുവിനെ കരുതുന്നതെന്നും ഇവർ വിരമിച്ച ശേഷം കളിക്കേണ്ടത് സഞ്ജുവാണെന്നും ജയേഷ് പറയുന്നു. സഞ്ജുവിനെ തഴഞ്ഞു എന്ന വാദം തെറ്റാണ്. അദ്ദേഹം ഭാവി താരമാണ്. ജയേഷ് ജോർജ് പറഞ്ഞു.
 
ദ്രാവിഡിന് സഞ്ജുവിൻ്റെ കാര്യത്തിൽ വ്യക്തമായ പ്ലാനുണ്ട്. എപ്പോൾ, ഏത് ലെവലിൽ കളിപ്പിക്കണം എന്നതിനെല്ലാം. സഞ്ജു മത്സരിക്കുന്നത് റിഷഭ് പന്തിനോടോ ഇഷാൻ കിഷാനോടോ ആണെന്ന് കരുതുന്നത്. സഞ്ജുവിൻ്റെ മത്സരം വിരാട് കോലി, സൂര്യകുമാർ യാദവ് പോലുള്ളവരോടാണ് ജയേഷ് പറയുന്നു.
 
സഞ്ജു ഒരു ടോപ് ഓർഡർ ബാറ്റ്സ്മാനാണ്. ഐപിഎല്ലിലടക്കം അങ്ങനെയാണ് സഞ്ജു കളിക്കുന്നത്. അവിടെയാണ് ദേശീയ ടീമിൽ ഇടമില്ലാത്തത്. ഇത് മനസ്സിലാക്കാനുള്ള വിവരമുണ്ട്. അതുകൊണ്ടാണ് സഞ്ജു അത് പ്രസ് മീറ്റിൽ പറഞ്ഞത്. ജയേഷ് ജോർജ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs South Africa 1st T 20, Dream 11: നിങ്ങളുടെ ഡ്രീം ഇലവന്‍ ടീമില്‍ ഉറപ്പായും സ്ഥാനം പിടിക്കേണ്ട താരങ്ങള്‍