Joe Root Breaks Siraj's Watch: മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് സിറാജിന്റെ വാച്ച് പൊട്ടിച്ച് ഇംഗ്ലണ്ട് താരം ജോ റൂട്ട്. സിറാജിന്റെ വാച്ചില്‍ റൂട്ടിന്റെ ബാറ്റ് കൊള്ളുകയായിരുന്നു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
റൂട്ട് ബാറ്റ് ചെയ്യുന്നതിനിടെയാണ് സംഭവം. പന്തെറിഞ്ഞ ശേഷം സിറാജ് എല്‍ബിഡബ്‌ള്യുവിനായി ശക്തമായി അപ്പീല്‍ ചെയ്തു. ഈ സമയത്ത് റൂട്ട് സിംഗിള്‍ ഓടിയെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. സിറാജ് അംപയറെ നോക്കി അപ്പീല്‍ ചെയ്യുന്നതിനിടെ സ്‌ട്രൈക്കര്‍ ക്രീസില്‍ നിന്ന് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലേക്ക് ഓടുകയായിരുന്ന റൂട്ടിന്റെ ബാറ്റ് സിറാജിന്റെ വാച്ചില്‍ തട്ടി.
റൂട്ടിന്റെ ബാറ്റ് തട്ടിയ ഉടന്‍ വാച്ച് പൊട്ടി നിലത്തുവീണു. അപ്പീല്‍ അവസാനിപ്പിച്ച ശേഷം സിറാജ് വാച്ച് എടുക്കുന്നത് കാണാം. വാച്ചിന്റെ സ്ട്രാപ്പ് വിട്ടതാണെന്നാണ് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്. സ്ട്രാപ്പ് ശരിയാക്കി വീണ്ടും കൈയില്‍ കെട്ടാന്‍ സിറാജ് ശ്രമിക്കുന്നുണ്ട്.