Webdunia - Bharat's app for daily news and videos

Install App

Joe Root: ഇന്ത്യക്കെതിരെ മാത്രം 10 സെഞ്ചുറികൾ, ഫോമിലായ റൂട്ടിനെ ഇന്ത്യ ഭയന്നെ പറ്റു

അഭിറാം മനോഹർ
വെള്ളി, 23 ഫെബ്രുവരി 2024 (20:18 IST)
റാഞ്ചി ടെസ്റ്റിലെ സെഞ്ചുറി പ്രകടനത്തോടെ ഇന്ത്യക്കെതിരെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ താരമെന്ന റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട് താരം ജോ റൂട്ട്. ഇന്ത്യക്കെതിരെ കളിച്ച 52 ഇന്നിങ്ങ്സുകളിൽ നിന്നും 10 സെഞ്ചുറികളാണ് റൂട് നേടിയത്. ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനെയാണ് റൂട്ട് പിന്നിലാക്കിയത്. 37 ഇന്നിങ്ങ്സുകളിൽ നിന്നും 9 സെഞ്ചുറികളാണ് സ്മിത്ത് ഇന്ത്യക്കെതിരെ നേടിയിട്ടുള്ളത്.
 
എട്ട് സെഞ്ചുറികൾ വീതം ഇന്ത്യക്കെതിരെ ടെസ്റ്റിൽ നേടിയിട്ടുള്ള വിൻഡീസ് താരങ്ങളായ ഗാരി സോബേഴ്സ്,വിവിയൻ റിച്ചാർഡ്സ്,ഓസീസ് താരം റിക്കി പോണ്ടിംഗ് എന്നിവരാണ് മൂന്നാം സ്ഥാനത്തുള്ളത്. സജീവ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ചുറികൾ നേടിയ താരങ്ങളിൽ രണ്ടാം സ്ഥാനത്താണ് റൂട്ടിപ്പോൾ. 31 സെഞ്ചുറികളാണ് താരത്തിൻ്റെ അക്കൗണ്ടിലുള്ളത്. 32 ടെസ്റ്റ് സെഞ്ചുറികൾ വീതം നേടിയിട്ടുള്ള ഓസീസ് താരമായ സ്റ്റീവ് സ്മിത്ത് ന്യൂസിലൻഡ് താരമായ കെയ്ൻ വില്യംസൺ എന്നിവരാണ് പട്ടികയിൽ ഒന്നാമതുള്ളത്. 29 സെഞ്ചുറികളുള്ള ഇന്ത്യൻ താരം വിരാട് കോലി മൂന്നാം സ്ഥാനത്താണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

മുംബൈ ഒരു കുടുംബമെന്ന് പറയുന്നത് വെറുതെയല്ല, ബുമ്രയ്ക്ക് തന്നെ ഏറ്റവും കൂടുതൽ തുക നൽകണമെന്ന് പറഞ്ഞ് സൂര്യയും ഹാർദ്ദിക്കും രോഹിത്തും

WTC pont table: കഷ്ടക്കാലത്ത് ദക്ഷിണാഫ്രിക്കയും മൂര്‍ഖനാകും, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് എട്ടിന്റെ പണി

തീരുന്നില്ലേ വിദ്വേഷം, ഒഴിവാക്കിയിട്ടും രാഹുലിനെ വീണ്ടും പരിഹസിച്ച് ലഖ്നൗ ഉടമ

ലക്ഷ്യം ഇന്ത്യന്‍ ടീമിലെ ഓപ്പണിംഗ് സ്ഥാനം, ജോസ് ബട്ട്ലറിനെ നീക്കിയത് സഞ്ജുവിന്റെ ഓപ്പണിംഗ് സ്ഥാനത്തിന് വേണ്ടി?

Punjab kings Retentions:ബട്ട്‌ലർ, ശ്രേയസ് അയ്യർ, റിഷബ് പന്തുമെല്ലാം താരലേലത്തിൽ, കയ്യിലാണേൽ 110.5 കോടി രൂപ, ഇത്തവണ പ്രീതി ചേച്ചി ഒരു വാരുവാരും..

അടുത്ത ലേഖനം
Show comments