Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാലുപേരില്‍ ഏറ്റവും മിടുക്കന്‍ ഇവന്‍ മാത്രം; ഫ്ലിന്റോഫിന്റെ പ്രശംസ ഇന്ത്യന്‍ താരത്തിന്

നാലുപേരില്‍ ഏറ്റവും മിടുക്കന്‍ ഇവന്‍ മാത്രം; തുറന്നു പറഞ്ഞ് ഫ്ലിന്റോഫ്

നാലുപേരില്‍ ഏറ്റവും മിടുക്കന്‍ ഇവന്‍ മാത്രം; ഫ്ലിന്റോഫിന്റെ പ്രശംസ ഇന്ത്യന്‍ താരത്തിന്
ന്യൂഡൽഹി , ശനി, 18 മാര്‍ച്ച് 2017 (10:20 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയെ പ്രശംസിച്ച് മുൻ ഇംഗ്ലണ്ട് നായകൻ ആൻഡ്രൂ ഫ്ലിന്റോഫ്.

മറ്റ് സൂപ്പര്‍ താരങ്ങളേക്കാള്‍ മികച്ച പ്രകടനമാണ് കോഹ്‌ലിയുടേത്. സ്വയം നിയന്ത്രണത്തോടെ ടീമിനു വേണ്ടി കളിക്കുന്ന അദ്ദേഹം ഏകദിനത്തിൽ ബൗണ്ടറി നേടുന്നത് വ്യത്യസ്ഥമായ രീതിയിലാണ്. ഒട്ടും സാഹസം കാണിക്കാതെയാണ് അദ്ദേഹം ബൗണ്ടറി കണ്ടെത്തുന്നതെന്നും ഫ്ലിന്റോഫ് പറഞ്ഞു

ക്രിക്കറ്റില്‍ ‘സ്വന്തമായ ഇടം കോഹ്‌ലിക്കുണ്ട്. സമകാലിക ക്രിക്കറ്റിലെ മികച്ചവര്‍ എന്നറിയപ്പെടുന്ന ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ സ്‌റ്റീവ് സ്‌മിത്ത്, ന്യൂസിലന്‍ഡ് താരം കെയ്ൻ വില്യംസൺ, ഇംഗ്ലണ്ട് ടെസ്‌റ്റ് നായകന്‍ ജോ റൂട്ട് എന്നീ താരങ്ങളേക്കാള്‍ മികച്ചവനാണ് കോഹ്‌ലിയെന്നും ഫ്ലിന്റോഫ് വ്യക്തമാക്കി.

കോഹ്‌ലിയുടെ ടെസ്റ്റ് ക്രിക്കറ്റിലെ പ്രകടനം ശ്രദ്ധേയമാണ്. എല്ലാ ഷോട്ടുകളും അദ്ദേഹത്തിന് സ്വന്തമാണെന്നും മുൻ ഇംഗ്ലണ്ട് നായകൻ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉമേഷിന്റെ പന്ത് പ്രതിരോധിച്ച മാക്‍സ്‌വെല്ലിന്റെ ബാറ്റ് രണ്ട് കഷണമായി; ഓസീസ് താരം ഞെട്ടുന്ന വീഡിയോ കാണാം